ഞാനൊരു മോശം വ്യക്തിയല്ല:അത്ലറ്റിക്കോ ആരാധകരോട് പ്രതികരിച്ച് ഫെലിക്സ്
കഴിഞ്ഞദിവസം ലാലിഗയിൽ വെച്ച് നടന്ന മത്സരത്തിൽ തകർപ്പൻ വിജയം ബാഴ്സലോണ സ്വന്തമാക്കിയിരുന്നു.അത്ലറ്റിക്കോ മാഡ്രിഡിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജോവോ ഫെലിക്സ് ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ അത്ലറ്റിക്കോ ആരാധകരിൽ നിന്നും വലിയ പ്രതിഷേധമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. താരത്തിന്റെ ജേഴ്സി അത്ലറ്റിക്കോ ആരാധകർ കത്തിച്ചിരുന്നു.
ഡിയഗോ സിമയോണിയുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു ഫെലിക്സ് അത്ലറ്റിക്കോ വിട്ടിരുന്നത്.എന്നാൽ അദ്ദേഹം ക്ലബ്ബിനെ അപമാനിച്ചു എന്നാണ് ഫാൻസ് അവകാശപ്പെടുന്നത്. ഏതായാലും ഈ ആരാധകരുടെ പ്രവർത്തികളോട് പ്രതികരിച്ചുകൊണ്ട് ഫെലിക്സ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ കരുതുന്നപോലെ ഞാനൊരു മോശം വ്യക്തിയല്ല എന്നാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This is why Joao Felix always hunts Atletico Madrid harder. He wasn't treated well. Goal Joao ❤️💙cook them pic.twitter.com/cdWyGzwbaT
— Kuame Oliver (@KuameOliver_) March 17, 2024
” ക്ലബ്ബിനകത്ത് എന്താണ് സംഭവിച്ചത് എന്നത് ആരാധകർക്ക് അറിയില്ല.നിനക്ക് ആരാധകരെ മനസ്സിലാവും. പക്ഷേ നിങ്ങൾ കരുതുന്ന പോലെ ഞാനൊരു ഒരു മോശം വ്യക്തിയല്ല.അത്ലറ്റിക്കോ താരങ്ങളുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്. പക്ഷേ പുറത്തുള്ളവർ പറയുന്നത് എന്റെ മുൻ സഹതാരങ്ങളുമായി എനിക്കും മോശം ബന്ധമാണ് ഉള്ളത് എന്നാണ്.അത് സത്യമല്ല.അവർ എല്ലാവരും എന്നെ ഹഗ് ചെയ്തിട്ടുണ്ട്. എല്ലാവരുമായും ഞാൻ സംസാരിക്കുകയും ചെയ്തിട്ടുണ്ട് ” ഇതാണ് ഫെലിക്സ് പറഞ്ഞിട്ടുള്ളത്.
താരത്തെ നിലനിർത്താൻ തന്നെയാണ് ബാഴ്സലോണ താല്പര്യപ്പെടുന്നത്.പക്ഷേ അത് എളുപ്പമുള്ള ഒരു കാര്യമല്ല. കാരണം വലിയ തുക നൽകി കൊണ്ടായിരുന്നു അത്ലറ്റിക്കോ അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ വലിയ തുക അവർ ബാഴ്സയോട് ആവശ്യപ്പെടും.സാമ്പത്തിക പ്രതിസന്ധിയുള്ള ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇത് എളുപ്പമാവില്ല.