ഗ്രീസ്മാൻ പുറത്ത്,84 മത്സരങ്ങളിലെ സ്ട്രീക്ക് അവസാനിച്ചു!

ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദ മത്സരങ്ങളാണ് യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസ് കളിക്കുക. ആദ്യ മത്സരത്തിൽ ജർമ്മനിയാണ് എതിരാളികൾ.മാർച്ച് 23 തീയതിയാണ് ഈ മത്സരം നടക്കുക. പിന്നീട് മാർച്ച് 27 ആം തീയതി ചിലിയെ ഫ്രാൻസ് നേരിടും. ഈ രണ്ട് മത്സരങ്ങളും ഫ്രാൻസിൽ വച്ചുകൊണ്ട് തന്നെയാണ് നടക്കുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ ടീമിൽ ഇടം നേടിയിരുന്നു.എന്നാൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്.ആങ്കിൾ ഇഞ്ചുറിയാണ് താരത്തെ പിടിപെട്ടിട്ടുള്ളത്.അതുകൊണ്ടുതന്നെ വരുന്ന രണ്ട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.ഫ്രാൻസ് ടീമിൽ നിന്നും അദ്ദേഹം ഇപ്പോൾ പുറത്തായിട്ടുണ്ട്.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നു കഴിഞ്ഞു.

ഇതോടുകൂടി ഒരു റെക്കോർഡ് സ്ട്രീക്ക് ഇപ്പോൾ അവസാനിക്കുകയാണ്.അതായത് ഫ്രാൻസ് ദേശീയ ടീമിന്റെ കഴിഞ്ഞ 84 മത്സരങ്ങളിലും തുടർച്ചയായി ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് ഗ്രീസ്മാൻ. ഇതൊരു ലോക റെക്കോർഡാണ്. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ തുടർച്ചയായി കളിച്ച താരം എന്ന റെക്കോർഡ് ഗ്രീസ്മാന്റെ പേരിലാണ്. രണ്ടാം സ്ഥാനത്തുള്ളത് പാട്രിക്ക് വിയേരയാണ്.അദ്ദേഹം 44 മത്സരങ്ങളാണ് തന്റെ ദേശീയ ടീമിന് വേണ്ടി തുടർച്ചയായി കളിച്ചിട്ടുള്ളത്.

32 വയസ്സുള്ള താരം ആകെ 127 മത്സരങ്ങളാണ് ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 44 ഗോളുകൾ നേടിയ താരം ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരം കൂടിയാണ്. അദ്ദേഹത്തിന് പകരം ഇപ്പോൾ മാറ്റിയോ ഗുണ്ടോസിയെ ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഗ്രീസ്മാന്റെ അഭാവം ഫ്രഞ്ച് ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു വിടവ് തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *