ട്രെയിനിങ്ങിലാണെങ്കിലും ക്രിസ്റ്റ്യാനോക്കെതിരെ കളിക്കുന്നത് ഒരു പേടിസ്വപ്നമാണ്: മുൻ സഹതാരം പറയുന്നു

2018 മുതൽ മൂന്നു വർഷക്കാലം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.യുവന്റസിലെ ആദ്യ സീസണിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റെഫി മവിദിദി. നിലവിൽ അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയുടെ താരമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമുള്ള ഓർമ്മകൾ ഇദ്ദേഹം ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.

അതായത് പരിശീലനത്തിൽ റൊണാൾഡോയുടെ ടീമിലാണെങ്കിൽ നിങ്ങൾ എന്തായാലും വിജയിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ പരിശീലനത്തിലാണെങ്കിലും ക്രിസ്റ്റ്യാനോക്കെതിരെ കളിക്കുക എന്നുള്ളത് ഒരു പേടിസ്വപ്നമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെതായ ഒരു പൊസിഷൻ കണ്ടുപിടിച്ചിരുന്നു. അദ്ദേഹം ആഗ്രഹിക്കുന്ന സ്ഥലത്ത് കളിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹത്തെ സഹതാരമായി ലഭിച്ചു എന്നുള്ളത് തന്നെ ഒരു ക്രേസിയാണ്.പരിശീലനത്തിൽ റൊണാൾഡോ നിങ്ങളുടെ ടീമിലാണെങ്കിൽ നിങ്ങൾക്ക് വിജയം സുനിശ്ചിതമാണ്. അതിപ്പോൾ ഫീൽഡ് ഗെയിം ആണെങ്കിലും ക്രോസിംഗ് ആൻഡ് ഫിനിഷിംഗ് ഗെയിം ആണെങ്കിലും നിങ്ങളുടെ ടീം വിജയിച്ചിരിക്കും. എന്നാൽ റൊണാൾഡോ നിങ്ങൾക്കെതിരെയാണ് ഉള്ളതെങ്കിൽ അതൊരു പേടിസ്വപ്നമായിരിക്കും. കാരണം കളിയുടെ എല്ലാ മേഖലകളിലും അദ്ദേഹം മികച്ചവനാണ്. ട്രെയിനിങ്ങിന് വരുമ്പോൾ ഓരോ ദിവസവും ഓരോ കാറിലായിരിക്കും റൊണാൾഡോ വരിക. നമ്മൾ ജീവിതത്തിൽ കണ്ടിട്ടുകൂടി ഇല്ലാത്ത കാറുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്.പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ട്രെയിനിങ്ങിനിടയിൽ ഓരോ ദിവസവും നിങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിക്കും.എല്ലായിടത്തും അദ്ദേഹത്തിന്റെ കോളിറ്റി നമുക്ക് കാണാൻ കഴിയും.അദ്ദേഹത്തിന് ടാലന്റ് ഉണ്ട്, അതിനേക്കാൾ പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ മെന്റാലിറ്റി തന്നെയാണ് “മവിദിദി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ദിവസം FA കപ്പിൽ നടന്ന മത്സരത്തിൽ ചെൽസിക്കെതിരെ ലെസ്റ്ററിന് വേണ്ടി ഗോൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. നിലവിൽ ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷനിൽ ആണ് ലെസ്റ്റർ സിറ്റി കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ അവർ രണ്ടാം സ്ഥാനത്താണ് ഉള്ളത്. അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളാണ് ക്ലബ്ബ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *