എന്റെ കുടുംബത്തെ അപമാനിച്ചു:ആർടെറ്റക്കെതിരെ ആരോപണവുമായി പോർട്ടോ പരിശീലകൻ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആഴ്സണൽ വിജയം കരസ്ഥമാക്കിയിരുന്നു. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണൽ പോർട്ടോയെ പരാജയപ്പെടുത്തിയത്. ഇതോടെ ഇരു പാദങ്ങളിലുമായി മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ പോർട്ടോക്ക് രാജ്യം ഏൽക്കേണ്ടി വന്നു.ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയയുടെ മികവാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്.

എന്നാൽ ഈ മത്സരത്തിനു ശേഷം പോർട്ടോ പരിശീലകനായ സെർജിയോ കോഷെസാവോ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് ആഴ്സണൽ പരിശീലകനായ മികേൽ ആർടെറ്റ തന്റെ കുടുംബത്തെ അപമാനിച്ചു എന്നാണ് പോർട്ടോ പരിശീലകൻ ആരോപിച്ചിട്ടുള്ളത്. മത്സരത്തിനിടയിൽ രണ്ടുപേരും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മത്സരശേഷം പ്രസ് കോൺഫറൻസിൽ പോർട്ടോ പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്.

” സ്പാനിഷിലാണ് ആർടെറ്റ സംസാരിച്ചിരുന്നത്.അദ്ദേഹം എന്റെ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തത്.ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം അപമാനിച്ച വ്യക്തി ഞങ്ങളോടൊപ്പം ഇല്ല എന്നുള്ളത്.അദ്ദേഹം അദ്ദേഹത്തിന്റെ ടീമിന്റെ ട്രെയിനിങ്ങിലാണ് ഫോക്കസ് ചെയ്യേണ്ടത്.ഈ റിസൾട്ട് അർഹമായ ഒന്നല്ല.ഞങ്ങളുടെ ടീമാണ് മത്സരത്തിൽ വിജയം അർഹിച്ചത് “ഇതായിരുന്നു പോർട്ടോ പരിശീലകൻ പറഞ്ഞത്.

എന്നാൽ ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ആഴ്സണൽ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.മാത്രമല്ല കൂടുതൽ പ്രതികരിക്കാൻ തയ്യാറായതുമില്ല. ഏതായാലും വലിയ ഒരു ഇടവേളക്ക് ശേഷം ആഴ്സണൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആർടെറ്റയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *