ടെൻ ഹാഗ് വീണ്ടും അയാക്സിലേക്ക്?
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് എറിക്ക് ടെൻ ഹാഗ് പരിശീലിപ്പിക്കുന്നത്. രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു അദ്ദേഹം ഡച്ച് ക്ലബ്ബായ അയാക്സ് വിട്ടത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ ഇപ്പോൾ എളുപ്പമല്ല. ഇടക്കിടയിൽ തോൽവികൾ വഴങ്ങേണ്ടി വരുന്നത് അദ്ദേഹത്തിന്റെ ഭാവി അവതാളത്തിലാക്കിയിട്ടുണ്ട്.
യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥനായ റാറ്റ്ക്ലിഫ് ഈ സീസണിന് ശേഷം ടെൻ ഹാഗിനെ ഒഴിവാക്കിയേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. ഇതിനിടെ മറ്റൊരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് അയാക്സിന് വരുന്ന സീസണിലേക്ക് ഒരു പരിശീലകനെ ആവശ്യമുണ്ട്.ആ സ്ഥാനത്തേക്ക് തങ്ങളുടെ മുൻ പരിശീലകനായ ടെൻ ഹാഗിനെയും ഇവർ പരിഗണിക്കുന്നുണ്ട്.
Ajax are considering Erik ten Hag and Pep Lijnders as their new manager 👀
— Mirror Football (@MirrorFootball) March 9, 2024
The Man Utd boss could be offered an escape route | @MullockSMirrorhttps://t.co/Zm5lb8Idwk pic.twitter.com/1C8QIOlpQt
വളരെ മോശം പ്രകടനമാണ് ഈ സീസണിൽ അയാക്സ് നടത്തിക്കൊണ്ടിരിക്കുന്നത്. 25 മത്സരങ്ങളിൽ നിന്ന് കേവലം 40 പോയിന്റ് ഉള്ള അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇത്തവണ കിരീടം അവർക്ക് ലഭിക്കില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഇടക്കാല പരിശീലകനായ ജോൺ ഷിപ്പാണ് ഇപ്പോൾ അവരെ പരിശീലിപ്പിക്കുന്നത്. അടുത്ത സീസണിലേക്ക് ടെൻ ഹാഗിനെ കൊണ്ടുവരാനാണ് അവരുടെ പദ്ധതി.
കൂടാതെ ക്ലോപിന്റെ അസിസ്റ്റന്റ് പരിശീലകനായ പെപ് ലിന്റെഴ്സണെയും ഇവർ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചിട്ടുണ്ട്.നേരത്തെ ഡച്ച് ലീഗിൽ പരിശീലിപ്പിച്ച് പരിചയമുള്ള വ്യക്തി കൂടിയാണ് പെപ്. അതേസമയം ടെൻ ഹാഗിന് കീഴിൽ അയാക്സ് മിന്നുന്ന പ്രകടനമായിരുന്നു ഇതുവരെ പുറത്തെടുത്തിരുന്നത്.മൂന്ന് ഡച്ച് ലീഗ് കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ടെൻ ഹാഗ് പോയതോടുകൂടി അവരുടെ പ്രകടനം മോശമാവുകയായിരുന്നു.