ഇത്തവണ സ്പെഷ്യലായിട്ട് എന്തെങ്കിലും ചെയ്യാൻ കഴിയും: ചാമ്പ്യൻസ് ലീഗിനെ കുറിച്ച് എംബപ്പേ

കഴിഞ്ഞ രണ്ട് വർഷവും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അത് മാറ്റിയെഴുതപ്പെട്ടു. സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് പിഎസ്ജി ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത്. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജി വിജയം കണ്ടെത്തിയിട്ടുള്ളത്. ഈ നാല് ഗോളുകളിൽ 3 ഗോളുകളും നേടിയത് എംബപ്പേയാണ്.

ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്ത ക്ലബ്ബാണ് പിഎസ്ജി. ഇത്തവണയും അവർ പ്രതീക്ഷകളോട് കൂടി തന്നെയാണ് ഉള്ളത്. ആ പ്രതീക്ഷ എംബപ്പേ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ സ്പെഷ്യലായിട്ട് എന്തെങ്കിലും ചാമ്പ്യൻസ് ലീഗ് ചെയ്യാൻ കഴിയും എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. എല്ലാവരും കൂടുതലായിട്ട് ആഗ്രഹിക്കുന്നുവെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് വർഷം ഞങ്ങൾക്ക് അവസാന എട്ടിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ ക്വാർട്ടർ പ്രവേശനം ഞങ്ങൾക്കും ആരാധകർക്കും പ്രിയപ്പെട്ടതാണ്. യൂറോപ്പിലെ ഏറ്റവും മികച്ച 8 ടീമുകളിൽ ഞങ്ങൾ തിരിച്ചെത്തി കഴിഞ്ഞു. പക്ഷേ ഞങ്ങൾക്ക് ഇനിയും കൂടുതൽ വേണം.എല്ലാവരും കൂടുതൽ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾക്ക് സ്പെഷ്യൽ ആയിട്ട് ചെയ്യാൻ കഴിയുമെന്ന ഒരു തോന്നൽ ഞങ്ങൾക്കുണ്ട്.എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് നോക്കാം.ഞങ്ങൾ ഡ്രോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തീർച്ചയായും ഞങ്ങൾ ഫോക്കസ് ചെയ്യേണ്ടതുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

മികച്ച പ്രകടനം സമീപകാലത്ത് പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്. പക്ഷേ എംബപ്പേ ആശ്രയിച്ച് കൊണ്ട് തന്നെയാണ് ക്ലബ്ബ് മുന്നോട്ടുപോകുന്നത്. ഫ്രഞ്ച് ലീഗിലെ അവസാന രണ്ട് മത്സരങ്ങളിലും അദ്ദേഹത്തെ പരിശീലകൻ പിൻവലിച്ചിരുന്നു.രണ്ട് മത്സരങ്ങളിലും ക്ലബ്ബ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *