നെക്സ്റ്റ് മശെരാനോയെ സ്വന്തമാക്കണം, ശ്രമങ്ങൾ ആരംഭിച്ച് ലിവർപൂളും പിഎസ്ജിയും!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ താരമായ അലൻ വരീലയെ പോർച്ചുഗീസ് വമ്പൻമാരായ പോർട്ടോ സ്വന്തമാക്കിയത്. 22 കാരനായ താരം അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടിയായിരുന്നു കളിച്ചുകൊണ്ടിരുന്നത്.ഡിഫൻസിവ് മിഡ്ഫീൽഡർ പൊസിഷനിലാണ് ഈ താരം കളിക്കുന്നത്. അടുത്ത മശെരാനോ എന്ന വിശേഷണം ഇതിനോടകം തന്നെ ഈ താരത്തിന് ലഭിച്ചിട്ടുണ്ട്.
അതിന്റെ കാരണം മറ്റൊന്നുമല്ല,അർജന്റൈൻ ഇതിഹാസമായ മശെരാനോയുടെ കളി ശൈലിയോട് ഏറെ സാമ്യമുള്ള വ്യക്തി കൂടിയാണ് അലൻ വരീല. മികച്ച പ്രകടനമാണ് ഇപ്പോൾ താരം പോർട്ടോക്ക് വേണ്ടി പുറത്തെടുക്കുന്നത്.അതുകൊണ്ടുതന്നെ യൂറോപ്പിലെ പല വമ്പന്മാരും ഈ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
🚨 Dortmund, PSG and Liverpool are monitoring Porto's midfielder Alan Varela. His release clause is €70m.
— Transfer News Live (@DeadlineDayLive) March 6, 2024
(Source: @Santi_J_FM) pic.twitter.com/8FZJC2PLht
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ, ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി എന്നിവരൊക്കെ ഈ താരത്തിനു വേണ്ടി ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനും താരത്തിൽ താല്പര്യമുണ്ട്. എന്നാൽ പോർച്ചുഗീസ് ക്ലബ് അങ്ങനെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ല. ചുരുങ്ങിയത് 70 മില്യൺ യുറോയെങ്കിലും ലഭിച്ചാൽ മാത്രമേ താരത്തെ കൈവിടുകയുള്ളൂ എന്ന നിലപാടിലാണ് പോർട്ടോ ഉള്ളത്. താരത്തിന് 5 വർഷത്തെ കരാറാണ് ക്ലബ്ബുമായി അവശേഷിക്കുന്നത്.
ബൊക്ക ജൂനിയേഴ്സ്നുവേണ്ടി 111 മത്സരങ്ങൾ കളിച്ചത് താരമാണ് അലൻ. പോർച്ചുഗീസ് ലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ അർജന്റീനയുടെ അണ്ടർ 20 ടീമിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും അധികം വൈകാതെ ഏതെങ്കിലും വമ്പൻ ക്ലബ്ബ് താരത്തെ സ്വന്തമാക്കും എന്ന് തന്നെയാണ് പ്രമുഖ മാധ്യമമായ ഫൂട്ട് മെർക്കാറ്റോ പറഞ്ഞു വെക്കുന്നത്.