എംബപ്പേയുടെ വരവ്,എൻഡ്രിക്കിന് പണി കിട്ടുമോ?

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ എത്തിച്ചേരുക.ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്ക് വരാൻ അദ്ദേഹം ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വരവ് റയലിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കാരമാണ്. എന്തെന്നാൽ 2017 മുതൽ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു താരമാണ് എംബപ്പേ.

എന്നാൽ എംബപ്പേയുടെ വരവ് ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്കിനെ വലിയ തോതിൽ ബാധിച്ചേക്കും. സാധാരണ ലെഫ്റ്റ് വിങ് പൊസിഷനിൽ ആണ് എംബപ്പേ കളിക്കാറുള്ളത്. എന്നാൽ റയൽ മാഡ്രിഡിൽ ആ പാർശ്വത്തിൽ വിനീഷ്യസ് ജൂനിയർ ഉണ്ട്. അതുകൊണ്ടുതന്നെ എംബപ്പേ സെന്റർ സ്ട്രൈക്കർ ആയികൊണ്ട് കളിച്ചേക്കും. ചുരുക്കത്തിൽ റയൽ മാഡ്രിഡിൽ എൻഡ്രിക്കിന് അവസരങ്ങൾ കുറവായിരിക്കും. പ്രത്യേകിച്ച് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുക എന്നത് എൻഡ്രിക്കിന് ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്തെന്നാൽ നിരവധി മികച്ച താരങ്ങൾ റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയിൽ ഉണ്ട്. അവരോട് പോരാടി കൊണ്ട് വേണം എൻഡ്രിക്ക് തന്റെ സ്ഥാനം നേടിയെടുക്കാൻ.വരുന്ന ജൂലൈ 18ആം തീയതിയാണ് അദ്ദേഹത്തിന് 18 വയസ്സ് പൂർത്തിയാവുക. അതിനുശേഷം ആണ് അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം ചേരുക. എന്നാൽ അദ്ദേഹത്തിന്റെ ബ്രസീലിയൻ ക്ലബ് ആയ പാൽമിറാസ് മറ്റൊരു ശ്രമം നടത്തുന്നുണ്ട്. അടുത്ത ഡിസംബർ വരെയെങ്കിലും അദ്ദേഹത്തെ ക്ലബ്ബിനകത്ത് നിലനിർത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്.

പക്ഷേ അത് സാധ്യമാകണമെങ്കിൽ റയൽ മാഡ്രിഡിന്റെ സമ്മതം ആവശ്യമാണ്. പക്ഷേ അടുത്ത സമ്മറിൽ തന്നെ എൻഡ്രിക്കിനെ ടീമിനോടൊപ്പം ചേർത്തേക്കും.മികച്ച പ്രകടനമാണ് ഈ യുവതാരം ഇപ്പോൾ പുറത്തെടുക്കുന്നത്. പക്ഷേ റയൽ മാഡ്രിഡിന്റെ മുന്നേറ്റനിരയിൽ സ്ഥിര സാന്നിധ്യം ആവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.അതിനെ അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യേണ്ടിവരും. പ്രത്യേകിച്ച് എംബപ്പേയുടെ വരവോടുകൂടി റയൽ മാഡ്രിഡിൽ കോമ്പറ്റീഷൻ വർദ്ധിക്കുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *