എംബപ്പേ റയൽ മാഡ്രിഡുമായി കരാറിൽ എത്തിയെന്ന് വാർത്ത!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിടുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇക്കാര്യം എംബപ്പേ പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖലീഫിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല തന്റെ സഹതാരങ്ങളോട് ഇക്കാര്യം എംബപ്പേ പറയുകയും ചെയ്തിട്ടുണ്ട്.ഈ വാർത്തകളെല്ലാം തന്നെ ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ളവർ സ്ഥിരീകരിച്ചിരുന്നു.

പക്ഷേ അപ്പോഴും എംബപ്പേ ഏത് ക്ലബ്ബിലേക്കാണ് പോകുന്നത് എന്ന കാര്യത്തിൽ വ്യക്തതകൾ വന്നിരുന്നില്ല. റയൽ മാഡ്രിഡുമായി കരാറിൽ എത്താൻ എംബപ്പേക്ക് കഴിഞ്ഞിട്ടില്ല എന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ എംബപ്പേ റയൽ മാഡ്രിഡുമായി എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക, ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയുടെ സാന്റി ഔന എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

5 വർഷത്തെ കോൺട്രാക്ടിലാണ് കിലിയൻ എംബപ്പേ റയൽ മാഡ്രിഡുമായി ഒപ്പുവെക്കുക. അതായത് 2029 വരെ അദ്ദേഹം ഈ സ്പാനിഷ് ക്ലബ്ബിനൊപ്പം ഉണ്ടാകുമെന്നാണ് മാർക്ക സ്ഥിരീകരിച്ചിട്ടുള്ളത്. സാലറിയുടെ കാര്യത്തിലും സൈനിങ് ബോണസിന്റെ കാര്യത്തിലും ഈ പാർട്ടികളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ തുക എത്രയാണ് എന്നത് മാർക്ക പുറത്ത് വിട്ടിട്ടില്ല. റയൽ മാഡ്രിഡ് സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുക താരമായി കൊണ്ടാണ് എംബപ്പേ എത്തുക.സൈനിങ് ബോണസ് എംബപ്പേ ആവശ്യപ്പെട്ട അത്രയും തുക റയൽ മാഡ്രിഡ് നൽകുന്നില്ലെന്നും റിപ്പോർട്ട് കാണിക്കുന്നുണ്ട്.

പിഎസ്ജിയിൽ എംബപ്പേ സമ്പാദിച്ചതിന്റെ പകുതിയോളം മാത്രമാണ് റയലിൽ സമ്പാദിക്കാൻ സാധിക്കുക എന്നും മാർക്ക പറയുന്നുണ്ട്. കഴിഞ്ഞ ജനുവരി മാസത്തിൽ തന്നെ എംബപ്പേയെ റയൽ മാഡ്രിഡ് കോൺടാക്ട് ചെയ്തിരുന്നു.ഇപ്പോഴാണ് അദ്ദേഹം ഒരു അന്തിമ തീരുമാനം എടുത്തിട്ടുള്ളത്. ഏതായാലും വരുന്ന ജൂലൈ ഒന്നാം തീയതി മുതൽ എംബപ്പേ റയൽ മാഡ്രിഡ് താരമാണ് എന്നുള്ള കാര്യം ഇപ്പോൾ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *