സമനില,പരിക്ക്, സസ്പെൻഷൻ, റയൽ മാഡ്രിഡിന് മുട്ടൻ പണികിട്ടി.
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.റയോ വല്ലക്കാനോയാണ് റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹൊസേലു റയലിന് ലീഡ് നേടിക്കൊടുത്തുവെങ്കിലും പിന്നീട് വല്ലക്കാനോ പെനാൽറ്റിയിലൂടെ സമനില പിടിക്കുകയായിരുന്നു. അതിനു ശേഷം മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നില്ല.
റയൽ മാഡ്രിഡിന് സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ മത്സരമാണ്. കിരീട പോരാട്ടത്തിൽ ഒന്നാമത് നിൽക്കുന്ന റയൽ മാഡ്രിഡ് രണ്ട് വിലപ്പെട്ട പോയിന്റുകളാണ് ഇന്നലത്തെ മത്സരത്തിൽ നഷ്ടപ്പെടുത്തിയത്. മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ ഡാനി കാർവഹൽ റെഡ് കാർഡ് വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മത്സരം കാർവഹലിന് കളിക്കാൻ സാധിക്കില്ല. കൂടാതെ ഈ മത്സരത്തിൽ കമവിങ്കക്ക് യെല്ലോ കാർഡ് ലഭിച്ചിട്ടുണ്ട്.
ഇതോടെ നിശ്ചിത എണ്ണം യെല്ലോ കാർഡുകൾ വഴങ്ങിയ കമവിങ്കക്ക് അടുത്ത മത്സരത്തിൽ പുറത്തിരിക്കണം. ഈ രണ്ടു താരങ്ങളും സെവിയ്യക്കെതിരെയുള്ള അടുത്ത മത്സരത്തിൽ ഉണ്ടാവില്ല. മാത്രമല്ല പരിക്ക് കാരണം പ്രതിരോധനിരയിലെ പല താരങ്ങളെയും നേരത്തെ തന്നെ റയൽ മാഡ്രിഡിന് നഷ്ടമായിട്ടുണ്ട്.
Real Madrid vs Sevilla next week:
— Madrid Xtra (@MadridXtra) February 18, 2024
❌️ Courtois
❌️ Carvajal
❌️ Militão
❌️ Alaba
❌️ Bellingham
❌️ Camavinga
❓️ Rüdiger pic.twitter.com/AorzzHuWXN
കോർട്ടുവ,മിലിറ്റാവോ,അലാബ,ബെല്ലിങ്ങ്ഹാം എന്നിവരൊന്നും അടുത്ത മത്സരത്തിന് ഉണ്ടാവില്ല. മാത്രമല്ല റൂഡിഗറുടെ കാര്യം സംശയത്തിലാണ്. ചുരുക്കത്തിൽ ഈ പരിക്കുകളും സസ്പെൻഷനുകളും റയലിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് റയൽ മാഡ്രിഡ് തന്നെയാണ്. 25 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് അവർക്കുള്ളത്. വരുന്ന ഞായറാഴ്ചയാണ് ഇനി റയൽ മാഡ്രിഡ് അടുത്ത സെവിയ്യക്കെതിരെയുള്ള മത്സരം കളിക്കുക.