സാന്റിയാഗോ ബെർണാബുവിലേക്ക് മടങ്ങിയെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോ!
2018ലായിരുന്നു സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്.റയൽ മാഡ്രിഡിന് വേണ്ടി ആകെ 450 ഗോളുകൾ നേടിയ റൊണാൾഡോ നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്. മാത്രമല്ല ഇക്കാലയളവിൽ നിരവധി ബാലൺഡി’ഓർ പുരസ്കാരങ്ങളും സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ റൊണാൾഡോ അർഹിക്കുന്ന ഒരു യാത്രയയപ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നത് വ്യക്തമാണ്. പക്ഷേ ക്ലബ്ബിൽ നിന്നും അദ്ദേഹത്തിന് ഒരു ആദരവ് ലഭിക്കാനുള്ള സാധ്യതകൾ ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. അതായത് പുതുക്കിപ്പണിത സാന്റിയാഗോ ബെർണാബുവിലാണ് റയൽ മാഡ്രിഡ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അതിന്റെ ഉദ്ഘാടന ചടങ്ങ് ഇതുവരെ റയൽ മാഡ്രിഡ് ഒഫീഷ്യലായി കൊണ്ട് നടത്തിയിട്ടില്ല.ഈ സീസണിന്റെ അവസാനത്തിലോ അതല്ലെങ്കിൽ 2025 തുടക്കത്തിലോ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാനാണ് റയൽ മാഡ്രിഡിന്റെ പദ്ധതികൾ.
F*ck it, here’s all 450 Cristiano Ronaldo goals for Real Madridpic.twitter.com/WTWOCQ7AAh
— Dr Yash (@YashRMFC) February 5, 2024
അതിന്റെ ഭാഗമായി കൊണ്ട് ഒരു സൗഹൃദമത്സരം കളിക്കാൻ റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നുണ്ട്. ആ മത്സരത്തിലേക്ക് എതിരാളികളായി കൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനെ റയൽ ക്ഷണിച്ചു കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. അറേബ്യൻ ജേണലിസ്റ്റായ സൗദ് അൽ സറാമിയെ ഉദ്ധരിച്ചുകൊണ്ട് മാർക്ക ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഒഫീഷ്യലായിട്ടുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തേക്ക് വന്നിട്ടില്ല.അൽ നസ്റും റയലും സൗഹൃദ മത്സരം കളിക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സാൻഡിയാഗോ ബെർണാബുവിൽ തിരിച്ചെത്തുന്നത് നമുക്ക് കാണാൻ കഴിഞ്ഞേക്കും.
അൽ നസ്റിന്റെ താരമായ റൊണാൾഡോ അവിടെത്തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. റയൽ മാഡ്രിഡിന് വേണ്ടി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുള്ളത്.