എംബപ്പേ റയൽ മാഡ്രിഡിലേക്ക് തന്നെ,കൂടുതൽ വിവരങ്ങൾ പുറത്ത്.

സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇന്നലെ വീണ്ടും ഫുട്ബോൾ ലോകത്ത് സജീവമായിട്ടുള്ളത്.വരുന്ന സമ്മറിലാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുന്നത്.ഉടൻതന്നെ അദ്ദേഹം തന്റെ തീരുമാനം കൈക്കൊള്ളുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തന്റെ ദീർഘകാലത്തെ സ്വപ്നമായ റയൽ മാഡ്രിഡിലേക്ക് പോകാൻ കിലിയൻ എംബപ്പേ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.പിഎസ്ജിയുമായി കരാർ പുതുക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനുശേഷം പല പ്രധാനപ്പെട്ട മാധ്യമങ്ങളും ഇത് സ്ഥിരീകരിക്കുകയും ചെയ്തു.വരുന്ന ആഴ്ച തന്റെ തീരുമാനം അദ്ദേഹം ഒഫീഷ്യൽ ആയി കൊണ്ട് തന്നെ അറിയിക്കും.പിഎസ്ജിയെ ഇതുവരെ അദ്ദേഹം തീരുമാനം അറിയിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് ക്ലബ്ബിനെ അദ്ദേഹം ഇക്കാര്യം അറിയിക്കുക.

താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും ഇത്തവണ റയലിലേക്ക് പോകാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. 2017 മുതൽ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന താരമാണ് എംബപ്പേ. അദ്ദേഹത്തിന് വേണ്ടി 180 മില്യൺ യൂറോയായിരുന്നു പിഎസ്ജി മുടക്കിയിരുന്നത്. ക്ലബ്ബിന് വേണ്ടി ആകെ കളിച്ച 288 മത്സരങ്ങളിൽ നിന്ന് 241 ഗോളുകൾ എംബപ്പേ സ്വന്തമാക്കിയിട്ടുണ്ട്.

താരം വരുന്നതോടുകൂടി റയൽ മാഡ്രിഡ് കൂടുതൽ ശക്തി പ്രാപിക്കും. പക്ഷേ ഇപ്പോഴും ഡീൽ പൂർണ്ണമായും പൂർത്തിയായിട്ടില്ല.എംബപ്പേയുമായുള്ള ചർച്ചകൾ റയൽ മാഡ്രിഡ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *