ഇങ്ങനെയല്ല ഒരു ടീമിനെ ഉണ്ടാക്കിയെടുക്കേണ്ടത്: യുണൈറ്റഡിനെതിരെ വിമർശനവുമായി ടെൻ ഹാഗ്!
ഈ സീസണിൽ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി തോൽവികൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. നിലവിൽ ഒരു യൂറോപ്പ്യൻ കോമ്പറ്റീഷനിൽ പോലും അവർ അവശേഷിക്കുന്നില്ല. മാത്രമല്ല ക്ലബ്ബിനകത്ത് വേറെയും പല വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടെൻ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം സജീവമാണ്.
എന്നാൽ സ്വന്തം ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസികൾക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ടെൻ ഹാഗ്. ഇങ്ങനെയല്ല ഒരു ടീമിനെ ഉണ്ടാക്കിയെടുക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സ്ട്രൈക്കറെ സൈൻ ചെയ്യാൻ കഴിയാത്തതും FFP നിയന്ത്രണങ്ങളുമൊക്കെയാണ് ഈ പരിശീലകനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Returning to Old Trafford after three weeks away 🔜#MUFC || #PL pic.twitter.com/vj9iRBpK2j
— Manchester United (@ManUtd) February 3, 2024
” എനിക്ക് കൂടുതൽ സ്ട്രൈക്കർമാരെ വേണമായിരുന്നു എന്നുള്ളത് ഒരു രഹസ്യമല്ല. ആന്റണി മാർഷലിന് പരിക്കാണ്,അദ്ദേഹത്തിന് ഒരു പകരക്കാരൻ ഇവിടെയില്ല.പക്ഷേ ഞങ്ങൾക്ക് അത് സാധ്യമല്ല. കാരണം FFP നിയമങ്ങൾ അങ്ങനെയാണ്. ഈ നിയമം കാരണം ഞങ്ങൾക്ക് മികച്ച താരങ്ങളെ പോലും വിൽക്കേണ്ടി വരുന്നു.ഹൊയ്ലുണ്ട് അല്ലാതെ ഒരു നാച്ചുറൽ നമ്പർ നയൻ സ്ട്രൈക്കർ ഞങ്ങൾക്കില്ല.ഇങ്ങനെയല്ല ശരിക്കും ഒരു ടീം നിർമ്മിക്കേണ്ടത് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 22 മത്സരങ്ങളിൽ നിന്ന് പകുതി മത്സരങ്ങൾ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.പ്രീമിയർ ലീഗിൽ മാത്രമായി 9 തോൽവികൾ അവർ വഴങ്ങിയിട്ടുണ്ട്.ഇനി അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് അവരുടെ എതിരാളികൾ.