ക്ലോപ്പിന്റെ തീരുമാനം ലിവർപൂൾ താരങ്ങളെ പ്രചോദിപ്പിക്കുന്നു: വ്യക്തമാക്കി വാൻ ഡൈക്ക്.

ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് പരിശീലക സ്ഥാനം ഒഴിയുന്ന കാര്യം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.ഈ സീസണിന് ശേഷം ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് ക്ലോപ് ഉണ്ടാവില്ല.9 വർഷക്കാലം ലിവർപൂളിന് പരിശീലിപ്പിച്ച ഇദ്ദേഹം നിരവധി കിരീട നേട്ടങ്ങൾ ടീമിന് സമ്മാനിച്ചിട്ടുണ്ട്.പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ക്ലോപിന്റെ തീരുമാനം ലിവർപൂൾ ആരാധകരെ മാത്രമല്ല,ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഇതിനോട് ലിവർപൂളിന്റെ നായകനായ വാൻ ഡൈക്ക് പ്രതികരിച്ചിട്ടുണ്ട്. അതായത് ക്ലോപിന്റെ ഈ തീരുമാനവും പ്രഖ്യാപനവും ഈ സീസണിൽ കിരീടങ്ങൾ നേടാൻ ലിവർപൂൾ താരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നു എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു കഠിനമായ തീരുമാനം തന്നെയാണ് അദ്ദേഹം എടുത്തിട്ടുള്ളത്.ലിവർപൂളിന് മാത്രമല്ല,ഇത് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് തന്നെ കഠിനമായ ഒരു കാര്യമാണ്.പക്ഷേ തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയാണ് അദ്ദേഹം തീരുമാനം എടുത്തിട്ടുള്ളത്.ഈ സീസണിൽ ഞങ്ങൾക്ക് ഒരുപാട് ലക്ഷ്യങ്ങൾ നേടാനുണ്ട്. പരിശീലകനോടൊപ്പം ആഘോഷിച്ചുകൊണ്ട് വേണം ഞങ്ങൾക്ക് ഇത് അവസാനിപ്പിക്കാൻ. അദ്ദേഹത്തിന്റെ തീരുമാനം ഞങ്ങൾക്ക് കൂടുതൽ മോട്ടിവേഷൻ നൽകുകയാണ് ചെയ്യുന്നത്.അദ്ദേഹത്തിന്റെ അവസാന സമയങ്ങളാണ് ഇത്. ഏറ്റവും മികച്ചതാക്കാൻ ഞങ്ങൾ ശ്രമിക്കും “ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.

കരബാവോ കപ്പിന്റെ ഫൈനൽ മത്സരം ലിവർപൂളിനെ കാത്തിരിക്കുന്നുണ്ട്.എതിരാളികൾ ചെൽസിയാണ്. ഫെബ്രുവരി 25 തീയതിയാണ് ആ മത്സരം നടക്കുക. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും ലിവർപൂൾ തന്നെയാണ്. രണ്ടാം സ്ഥാനക്കാരായ സിറ്റിയെക്കാൾ 5 പോയിന്റിന്റെ ലീഡ് നിലവിൽ ലിവർപൂളിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *