MLSനെ പരിഗണിക്കുന്നുണ്ട് : വെളിപ്പെടുത്തലുമായി ഫ്രഞ്ച് സൂപ്പർ താരം.
ഇറ്റാലിയൻ വമ്പൻമാരായ എസി മിലാന്റെ ഫ്രഞ്ച് സൂപ്പർ താരമായ ഒലിവർ ജിറൂദ് മികച്ച രൂപത്തിൽ ഈ സീസണിലും കളിക്കുന്നുണ്ട്. ഇറ്റാലിയൻ ലീഗിൽ 18 മത്സരങ്ങൾ കളിച്ച താരത്തിന് 17 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. 10 ഗോളുകളും 7 അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഈ സീസണോട് കൂടി അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കും.
ഈ കരാർ പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇരുവരും തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഏതായാലും തന്റെ ഭാവിയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ജിറൂദ് സംസാരിച്ചിട്ടുണ്ട്. അമേരിക്കൻ ലീഗിനെയും താൻ പരിഗണിക്കുന്നുണ്ട് എന്നാണ് ജിറൂദ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Olivier Giroud in Serie A this season:
— Italian Football TV (@IFTVofficial) January 20, 2024
🏃♂️ 17 games
⚽️ 10 goals
🅰️ 7 assists
AT 37 YEARS OLD. pic.twitter.com/pscYF7Nl5a
” ഭാവിയിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. ഞാൻ മിലാനിൽ ഇപ്പോൾ ഹാപ്പിയാണ്. ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഞാനും ക്ലബ്ബും തമ്മിൽ ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല.ഞങ്ങൾ കുറച്ച് കഴിഞ്ഞിട്ട് തീരുമാനങ്ങൾ എടുക്കും.ഈ സീസണിലെ ലക്ഷ്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.MLS നേയും ഞാൻ പരിഗണിക്കുന്നുണ്ട്.മറ്റു ചില രാജ്യങ്ങളെയും പരിഗണിക്കുന്നുണ്ട്. ഈ സീസണിന് ശേഷം ഒരുപാട് അവസരങ്ങൾ വരും. അപ്പോൾ ഞാൻ തീരുമാനം എടുക്കും. ഒരു താരം എന്ന നിലയിലും ഒരു പിതാവ് എന്ന നിലയിലും എനിക്ക് തീരുമാനം എടുക്കേണ്ടതുണ്ട് “ഇതാണ് ജിറൂദ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി സ്ട്രൈക്കർ പൊസിഷനിലേക്ക് ലൂയിസ് സുവാരസിനെ പുതുതായി കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ ഒലിവർ ജിറൂദിനെ വരുന്ന സമ്മറിൽ അവർ സൈൻ ചെയ്യാൻ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഈ ഫ്രഞ്ച് സൂപ്പർ താരം അമേരിക്കയിലേക്ക് എത്തുകയാണെങ്കിൽ അത് ലയണൽ മെസ്സിയുടെ എതിരാളിയായി കൊണ്ടായിരിക്കും.