ക്രിസ്റ്റ്യാനോയുടെ പരിക്കിൽ ആശങ്കപ്പെടേണ്ടതുണ്ടോ? വിവരങ്ങൾ പങ്കുവെച്ച് ഓർഗനൈസർ!

സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ നിലവിൽ ചൈനയിൽ എത്തിച്ചേർന്നിട്ടുണ്ട്. രണ്ട് സൗഹൃദ മത്സരങ്ങളാണ് ചൈനയിൽ അൽ നസ്ർ കളിക്കുക. വരുന്ന ഇരുപത്തിനാലാം തീയതിയും ഇരുപത്തിയെട്ടാം തീയതിയുമാണ് ഈ മത്സരങ്ങൾ നടക്കുക.അൽ നസ്റിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും ചൈനയിൽ എത്തിയിട്ടുണ്ട്.പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പരിക്കിന്റെ പിടിയിലാണെന്നും അദ്ദേഹത്തിന് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ചൈന ടൂർ ഓർഗനൈസർ നൽകിയിട്ടുണ്ട്. സാധാരണ താരങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ ഫിറ്റ്നസ് പ്രശ്നങ്ങൾ മാത്രമാണ് റൊണാൾഡോക്കുള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഓർഗനൈസറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ ചെറിയ വേദന കൊണ്ട് ബുദ്ധിമുട്ടുന്നു എന്നുള്ള വാർത്ത ഞങ്ങൾക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് പ്രൊഫഷണൽ താരങ്ങൾക്ക് ഉണ്ടാകുന്ന സാധാരണ രീതിയിലുള്ള ചെറിയ ഫിറ്റ്നസ് പ്രശ്നങ്ങൾ മാത്രമാണ് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഫിസിക്കൽ റിക്കവറിക്ക് വേണ്ടി വളരെ കർശനമായ ട്രെയിനിങ് രീതി ഉള്ളവരാണ് അൽ നസ്ർ.നിലവിൽ ഞങ്ങൾക്ക് അറിയാൻ സാധിക്കുന്നത് ചൈന ട്രിപ്പിലെ എല്ലാ പരിപാടികളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കുക തന്നെ ചെയ്യും എന്നുള്ളതാണ് “ഇതാണ് ടൂർ ഓർഗനൈസർ പറഞ്ഞിട്ടുള്ളത്.

അതായത് റൊണാൾഡോയുടെ പരിക്കിൽ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മത്സരങ്ങളുടെ ഭാഗമാകും എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ചൈന ടൂറിന് ശേഷമാണ് മെസ്സിയുടെ ഇന്റർ മയാമിക്കെതിരെ അൽ നസ്ർ കളിക്കുക.ഫെബ്രുവരി ഒന്നാം തീയതി നടക്കുന്ന ആ മത്സരത്തിൽ റൊണാൾഡോയും മെസ്സിയും കളിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *