എനിക്ക് കിട്ടുന്ന പണമെല്ലാം ഞാൻ അർഹിച്ചത്,ഞാൻ ആരിൽ നിന്നും മോഷ്ടിക്കുന്നില്ല :എംബപ്പേ

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ്. കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഏകദേശം 100 മില്യൺ യൂറോക്ക് മുകളിൽ ഒരു വർഷം എംബപ്പേ ഫുട്ബോളിൽ നിന്ന് മാത്രമായി സമ്പാദിക്കുന്നുണ്ട്. യൂറോപ്പിൽ ആർക്കും തന്നെ ഇത്തരത്തിലുള്ള ഒരു സാലറി ലഭിക്കുന്നില്ല. ഓരോ തവണ കോൺട്രാക്ട് പുതുക്കുമ്പോഴും വലിയ രൂപത്തിലുള്ള സാലറി വർദ്ധനവാണ് താരം ക്ലബ്ബിനോട് ആവശ്യപ്പെടാറുള്ളത്.

ഇക്കാര്യത്തിൽ തന്റെ ഭാഗത്ത് നിന്നുള്ള ഒരു വിശദീകരണം ഇപ്പോൾ കിലിയൻ എംബപ്പേ നൽകിയിട്ടുണ്ട്. അതായത് തനിക്ക് കിട്ടുന്ന പണമെല്ലാം താൻ അർഹിക്കുന്ന ഒന്നാണ് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. താൻ ആരിൽ നിന്നും ഒന്നും തന്നെ മോഷ്ടിക്കുന്നില്ലെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ എത്ര സമ്പാദിക്കുന്നു എന്നുള്ളത് എനിക്കറിയില്ല. എന്റെ പന്ത്രണ്ടാം വയസ്സിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്,അതായത് ഫുട്ബോളിൽ കൂടുതൽ പണം ലഭിക്കുന്നു എന്നുള്ളത്.ഞാൻ സമ്പാദിക്കുന്ന പണം എല്ലാം ഞാൻ അർഹിക്കുന്നതാണ്.അത് ഞാൻ ആരിൽ നിന്നും മോഷ്ടിച്ച് എടുക്കുന്നതല്ല. നമ്മുടെ ലോകം ഇങ്ങനെയൊക്കെയാണ് വർക്ക് ചെയ്യുന്നത് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

എംബപ്പേയുടെ മാതാവായ ഫയ്സ ലമാരിയും ഇക്കാര്യത്തിൽ നേരത്തെ വിശദീകരണം നൽകിയിരുന്നു.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്രയധികം പണം സമ്പാദിക്കുന്നതിൽ ഒരു കുറ്റബോധമോ നാണക്കേടോ ഇല്ല. ഞങ്ങൾക്ക് 10 ബില്യൺ യുറോ നൽകാമെന്നേറ്റാൽ ഞങ്ങൾ അതും സ്വീകരിക്കാൻ തയ്യാറാണ്. കാരണം ഈ സിസ്റ്റം ആഗ്രഹിക്കുന്നത് അത് തന്നെയാണ് ” ഇതാണ് എംബപ്പേയുടെ മാതാവ് പറഞ്ഞിട്ടുള്ളത്.

ഏതായാലും എംബപ്പേയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്.പിഎസ്ജി കൂടുതൽ ആകർഷകമായ ഓഫറുകൾ നൽകിക്കൊണ്ട് അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം അദ്ദേഹം മാഡ്രിഡിലേക്ക് പോവുകയാണെങ്കിൽ പിഎസ്ജിയിൽ ലഭിക്കുന്ന അത്രയും തുക അദ്ദേഹത്തിന് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *