ഫിഫ ബെസ്റ്റ് അവാർഡ് വീണ്ടും മെസ്സിക്ക് തന്നെ,ബ്രസീലിനും പുരസ്കാരം.

2023ലെ ബെസ്റ്റ് മെൻസ് പ്ലയർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം അർജന്റീനയുടെ നായകനായ ലയണൽ മെസ്സി സ്വന്തമാക്കി.ഏർലിംഗ് ഹാലന്റ്,കിലിയൻ എംബപ്പേ എന്നിവരെ തോൽപ്പിച്ചു കൊണ്ടാണ് മെസ്സി ഒരിക്കൽ കൂടി ഫിഫ ബെസ്റ്റ് നേടുന്നത്.തുടർച്ചയായ രണ്ടാം വർഷവും മെസ്സി ഇത് സ്വന്തമാക്കുകയായിരുന്നു. ഇതോടെ ബെസ്റ്റ് പുരസ്കാരങ്ങൾ എട്ട് തവണ ആകെ സ്വന്തമാക്കാനും ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഹാലന്റിനും മെസ്സിക്കും 48 പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്.എന്നാൽ ക്യാപ്റ്റന്മാരുടെ വോട്ടിൽ മുൻഗണന ഉണ്ടായതിനാൽ മെസ്സി പുരസ്കാര ജേതാവ് ആവുകയായിരുന്നു. മൂന്നാം സ്ഥാനത്താണ് കിലിയൻ എംബപ്പേ ഫിനിഷ് ചെയ്തിരുന്നത്.എന്നാൽ ഈ പുരസ്കാരം ഏറ്റുവാങ്ങാൻ ലയണൽ മെസ്സി എത്തിയിരുന്നില്ല.അദ്ദേഹം മയാമിയിൽ തന്നെയായിരുന്നു.

അതേസമയം ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞവർഷം അദ്ദേഹം സ്വന്തമാക്കിയ നിരവധി നേട്ടങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഈ പുരസ്കാരം ലഭിച്ചത്. ഏറ്റവും മികച്ച ഗോൾകീപ്പർ ആയിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിയൻ ഗോൾ കീപ്പറായ എഡേഴ്സണാണ്.അതേസമയം ബ്രസീലിന്റെ ദേശീയ ടീമിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഫെയർ പ്ലേ അവാർഡ് ആണ് ബ്രസീലിന്റെ ദേശീയ ടീം സ്വന്തമാക്കിയിട്ടുള്ളത്. പുഷ്കാസ് അവാർഡ് ബ്രസീലിയൻ താരമായ ഗില്ലർമേ മദ്രുഗയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ തന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *