മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയ എതിരാളിയുടെ പേര് പറഞ്ഞ് വാൻ ഡൈക്ക്!
ലിവർപൂളിന്റെ ഡച്ച് നായകനായ വിർജിൽ വാൻ ഡൈക്ക് ലോകത്തെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിൽ ഒരാളാണ്. ഫുട്ബോൾ ലോകത്തെ ഒരുപാട് സൂപ്പർതാരങ്ങളെ അദ്ദേഹം നേരിട്ടിട്ടുണ്ട്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കെതിരെ അദ്ദേഹം കളിച്ചിട്ടുണ്ട്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെസ്സിയെ തടയേണ്ട ചുമതല വാൻ ഡൈക്കിനായിരുന്നു.
ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളി ആരാണ് എന്ന് വാൻ ഡൈക്കിനോട് ചോദിച്ചിരുന്നു.ഒരല്പം സർപ്രൈസിങായ മറുപടിയാണ് അദ്ദേഹം നൽകിയത്.Ac മിലാന്റെ ഫ്രഞ്ച് സൂപ്പർതാരമായ ജിറൂദാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. വേറെയും ചില താരങ്ങളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.വാൻ ഡൈക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Virgil Van Dijk on the toughest opponent he’s ever faced:
— Eduardo Hagn (@EduardoHagn) January 13, 2024
"Olivier Giroud. He always manages to score in one way or another. I can't forget Agüero, who was very strong, Haaland as well obviously, and Gabriel Jesus too." 🇧🇷 pic.twitter.com/DLnHfTDzXg
” എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ള എതിരാളി ജിറൂദാണ്. എല്ലാസമയവും നമ്മൾ കരുതുന്നത് അദ്ദേഹത്തെ ഹോൾഡ് ചെയ്യാൻ സാധിക്കും എന്നാണ്, അദ്ദേഹത്തെ മാർക്ക് ചെയ്യാൻ കഴിയും എന്നാണ്, പക്ഷേ എങ്ങനെയെങ്കിലും ഒക്കെ അദ്ദേഹം ഗോളടിച്ചിരിക്കും. കാലോ തലയോ ഉപയോഗിച്ച് എങ്ങനെയെങ്കിലും ഒക്കെ അദ്ദേഹം ഗോൾ നേടിയിരിക്കും. അതുപോലെതന്നെ അഗ്വേറോ,ഹാലന്റ്,ജീസസ് എന്നിവരൊക്കെ നമ്മുടെ മത്സരങ്ങൾ ബുദ്ധിമുട്ടാക്കി തരുന്നവരാണ് ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.
വാൻ ഡൈക്കിനെതിരെ രണ്ട് ഗോളുകൾ മാത്രമാണ് ഇതുവരെ ജിറൂദ് നേടിയിട്ടുള്ളത്.നിലവിൽ ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം നടത്താൻ ഈ ഫ്രഞ്ച് സ്ട്രൈക്കർക്ക് കഴിയുന്നുണ്ട്.16 മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.