ബെല്ലിങ്ങ്ഹാമിനെ എന്ത് ചെയ്യും? ഫൈനലിനെ കുറിച്ച് സാവി!
ഇന്ന് സ്പാനിഷ് സൂപ്പർ കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ എൽ ക്ലാസിക്കോ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും സൗദി അറേബ്യയിൽ വച്ചുകൊണ്ടാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബാഴ്സയുടെ പരിശീലകനായ സാവിയോട് ജൂഡ് ബെല്ലിങ്ങ്ഹാമിനെ കുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹത്തെ എങ്ങനെ തടയും എന്നായിരുന്നു ചോദ്യം.എന്നാൽ ഒരു താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നില്ല എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.അങ്ങനെ താരത്തെ മാത്രം ശ്രദ്ധിച്ചാൽ ഞങ്ങൾ വിഡ്ഢികളായി മാറുമെന്നും സാവി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎙️ Xavi: "Bellingham? We don't focus on a player because we'd go crazy. They all have an extraordinary level. Vinicius, Rodrygo, Bellingham, Modric, Tchouameni… it's Real Madrid. Bellingham is an extraordinary player who makes a difference coming from the second line." pic.twitter.com/9h9WnHoV8l
— Barça Notes 🗒 𝕏 (@BarcaNotes) January 13, 2024
“ഞങ്ങൾ ഒരു താരത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കില്ല.അങ്ങനെയായാൽ ഞങ്ങൾ വിഡ്ഢികളായി പോവും.ബെല്ലിങ്ങ്ഹാമിന്റെ ഇമ്പാക്ട് ഞങ്ങൾക്കറിയാം.അദ്ദേഹത്തിന്റെ ഫിസിക്കൽ കപ്പാസിറ്റിയും അദ്ദേഹത്തിന്റെ ടെക്ക്നിക്കുമെല്ലാം നമുക്കറിയാം. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ കളിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാണുന്ന ഇമ്പാക്ടുകൾ എല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.ഞങ്ങൾക്ക് വിജയിക്കാൻ കഴിയുന്ന ഒരു പ്രോജക്ട് ഉണ്ട് എന്നത് ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു. തീർച്ചയായും റയൽ മാഡ്രിഡ് ട്രോഫികൾ നേടുന്നതിനോട് അടങ്ങാത്ത ദാഹമുള്ളവരാണ്. ഞാൻ ഈ മത്സരത്തിനു വേണ്ടി സൂപ്പർ മോട്ടിവേറ്റഡാണ് “ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വർഷം നടന്ന സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സയും റയൽ മാഡ്രിഡും തമ്മിൽ തന്നെയായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു.അതിന് പ്രതികാരം തീർക്കാനുള്ള ഒരു അവസരമാണ് ഇപ്പോൾ റയൽ മാഡ്രിഡിന് ലഭിച്ചിരിക്കുന്നത്.