ബാഴ്സ,സിറ്റി ചീഫിനെ പൊക്കി അൽ ഹിലാൽ,സൗദി കുമിളയല്ലെന്ന് കൽസാഡ!

2002 മുതൽ 2007 വരെ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ കൊമേഴ്സ്യൽ ചീഫ് ആയി കൊണ്ട് പ്രവർത്തിച്ച വ്യക്തിയാണ് എസ്റ്റീവ് കൽസാഡ. ഏറ്റവും ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിയിലായിരുന്നു അദ്ദേഹം ചീഫ് ആയി കൊണ്ട് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ സിറ്റി കിരീടങ്ങൾ വാരിക്കൂട്ടിയതിന്റെ പിറകിൽ പ്രവർത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോൾ ഈ ചീഫിനെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. അവരുടെ CEO ആയിക്കൊണ്ടാണ് കൽസാഡയെ അൽ ഹിലാൽ നിയമിച്ചിട്ടുള്ളത്.

ഇതിനുശേഷം സൗദി അറേബ്യൻ ഫുട്ബോളിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഈ ചീഫ് സംസാരിച്ചിട്ടുണ്ട്. സൗദി അറേബ്യൻ ഫുട്ബോൾ ഒരു കുമിള അല്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. അതിനുള്ള കാരണവും കൽസാഡ വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യൻ ഫുട്ബോൾ ഒരു കുമിളയല്ല.കാരണം ഇവിടെ ഒരു ഫുട്ബോൾ കൾച്ചർ ഉണ്ട്.ഓരോ മത്സരങ്ങൾക്കും ഇവിടെ സ്റ്റേഡിയങ്ങൾ നിറഞ്ഞു കവിയുന്നു. ഞാൻ അത് ലൈവ് ആയിക്കൊണ്ട് എക്സ്പീരിയൻസ് ചെയ്തതാണ്. വളരാനുള്ള വലിയ ഒരു പ്ലാൻ ഇവിടെയുണ്ട്.പലരും പറയുന്നത് സൗദി അറേബ്യൻ ഫുട്ബോൾ ഒരു കുമിള മാത്രമാണ് എന്നാണ്. എന്നാൽ ഇത് കുമിളയല്ല, യാഥാർത്ഥ്യമായതാണ് “ഇതാണ് കൽസാഡ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇദ്ദേഹത്തിന്റെ വരവ് അൽ ഹിലാലിന് വളരെയധികം സഹായകരമാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കൂടുതൽ മികച്ച താരങ്ങളെ യൂറോപ്പിൽ നിന്നും എത്തിക്കാൻ അദ്ദേഹത്തിന്റെ വരവ് സഹായിക്കും. ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതൽ ഉയരങ്ങളിലേക്ക് പോവുക എന്നതാണ് അൽ ഹിലാലിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *