കൂടുതൽ പണം വാഗ്ദാനം ചെയ്തു,റോക്ക് ബാഴ്സയിൽ എത്തിയത് EPL വമ്പന്മാരെ തള്ളിക്കളഞ്ഞുകൊണ്ട്!

ബ്രസീലിയൻ സൂപ്പർ താരമായ വിറ്റോർ റോക്കിനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സ്വന്തമാക്കാൻ ബാഴ്സലോണ സാധിച്ചിരുന്നു.പക്ഷേ ഈ ജനുവരിയിലാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേർന്നത്.18 വയസ്സ് പൂർത്തിയാവാനുള്ള കാത്തിരിപ്പിലായിരുന്നു താരം.എഫ്സി ബാഴ്സലോണൊക്കൊപ്പം രണ്ട് മത്സരങ്ങൾ അദ്ദേഹം കളിച്ചു കഴിഞ്ഞു. എന്നാൽ ഗോളുകൾ ഒന്നും നേടാൻ റോക്കിന് സാധിച്ചിട്ടില്ല.

ഈ താരത്തിന് വേണ്ടി പല ക്ലബ്ബുകളും ശ്രമങ്ങൾ നടത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. മാഞ്ചസ്റ്റർ സിറ്റി താരത്തിന് ഓഫർ നൽകിയിരുന്നു.ബാഴ്സലോണ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ സാലറി മാഞ്ചസ്റ്റർ സിറ്റി വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ഈ ബ്രസീലിയൻ യുവ സൂപ്പർതാരം ആ ഓഫർ നിരസിക്കുകയായിരുന്നു.

അതിന്റെ കാരണം എഫ്സി ബാഴ്സലോണ തന്നെയാണ്. ബാഴ്സക്ക് വേണ്ടി കളിക്കുക എന്നുള്ളതാണ് റോക്കിന്റെ സ്വപ്നം.അതുകൊണ്ടുതന്നെയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ അദ്ദേഹം നിരസിച്ചത്. അതിനുശേഷം ആണ് ബാഴ്സലോണ അദ്ദേഹത്തെ സ്വന്തമാക്കിയത്. എന്നാൽ ബാഴ്സയിൽ കുറച്ചധികം ബുദ്ധിമുട്ട് റോക്കിന് ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും നേരിടേണ്ടി വന്നു.അവസരങ്ങൾ ലഭിച്ചിട്ടും ഗോളടിക്കാനായില്ല എന്നുള്ളത് തന്നെയാണ് ആ ബുദ്ധിമുട്ട്.

അടുത്ത സ്പാനിഷ് സൂപ്പർ കപ്പ് മത്സരത്തിൽ ഒസാസുനയാണ് ബാഴ്സലോണയുടെ എതിരാളികൾ.ജനുവരി പന്ത്രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിലെങ്കിലും റോക്കിന്റെ ആദ്യ ഗോൾ പിറക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരന്റെ റോളിലായിരുന്നു റോക്ക് ഇറങ്ങിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *