ഹാലന്റിനെ സ്വന്തമാക്കാൻ റയലിന് എളുപ്പമാണ്, കാരണം മറ്റൊരു വില!

കഴിഞ്ഞ സീസണിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി നോർവീജിയൻ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനെ സ്വന്തമാക്കിയത്.ബൊറൂസിയയിൽ നിന്നും താരതമ്യേന ചെറിയ തുകക്കാണ് അദ്ദേഹത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഹാലന്റ് പുറത്തെടുത്തത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ ഹാലന്റിന് സാധിച്ചിരുന്നു.

യൂറോപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും ഹാലന്റ് തന്നെയാണ് സ്വന്തമാക്കിയത്.ആകെ 52 ഗോളുകളായിരുന്നു ക്ലബ്ബിന് വേണ്ടി അദ്ദേഹം നേടിയിരുന്നത്. 2027 വരെയുള്ള ഒരു കോൺട്രാക്ടിലാണ് ഹാലന്റ് ഒപ്പ് വെച്ചിരിക്കുന്നത്.എന്നാൽ അതിന് മുന്നേ തന്നെ ഹാലന്റ് ക്ലബ്ബ് വിടാനുള്ള സാധ്യതകളെ പൂർണമായും തള്ളിക്കളയാനാകില്ല. എന്തെന്നാൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ടീമിലേക്ക് എത്തിക്കാൻ താല്പര്യപ്പെടുന്ന താരമാണ് ഹാലന്റ്.

എന്നാൽ മറ്റുള്ള ക്ലബ്ബുകളെ അപേക്ഷിച്ച് റയൽ മാഡ്രിഡിന് ഇവിടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്.പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളെ അപേക്ഷിച്ച്. എന്തെന്നാൽ ഹാലന്റിന്റെ കോൺട്രാക്ടിൽ ഒരു ക്ലോസുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് പ്രത്യേക റിലീസ് ക്ലോസും ഇംഗ്ലണ്ടിന് പുറത്തുള്ള ക്ലബ്ബുകൾക്ക് മറ്റൊരു റിലീസ് ക്ലോസുമാണ്.പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കുള്ള റിലീസ് ക്ലോസ് 200 മില്യൻ യുറോയാണ്.എന്നാൽ മറ്റുള്ള ക്ലബ്ബുകൾക്ക് ഇത് 100 മില്യൻ യൂറോ മാത്രമാണ് വരിക.

അതായത് ഹാലന്റ് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് പോകുന്നത് തടയാനുള്ള ഒരു മാർഗ്ഗമാണ് മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റയൽ മാഡ്രിഡിന് താരത്തെ സ്വന്തമാക്കാൻ അത്ര ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ഏതായാലും കിലിയൻ എംബപ്പേയുടെ തീരുമാനത്തെ ആശ്രയിച്ചാണ് റയൽ ഹാലന്റിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക.എംബപ്പേയെ ലഭിച്ചുകഴിഞ്ഞാൽ റയൽ മാഡ്രിഡ് ഹാലന്റിന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കില്ല.എന്നാൽ എംബപ്പേയെ ഈ സമ്മറിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഹാലന്റിനെ റയൽ മാഡ്രിഡ് പരിഗണിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *