FA കപ്പിൽ റഫറി പുറത്തെടുത്തത് വൃത്താകൃതിയിലുള്ള റെഡ് കാർഡ്, രഹസ്യം ഇതാണ്!

ഇന്നലെ FA കപ്പിൽ നടന്ന മത്സരത്തിൽ വോൾവ്സ് സമനില വഴങ്ങേണ്ടി വന്നിരുന്നു.ബ്രന്റ്ഫോർഡായിരുന്നു വോൾവ്സിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ സൂപ്പർ താരം ജോവോ ഗോമസ് റെഡ് കാർഡ് കണ്ട് പുറത്തു പോയത് വോൾവ്സിന് വലിയ തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ ഗോമസിന് റഫറിയായ ടോണി ഹാരിങ്ടൺ റെഡ് കാർഡ് കാണിച്ചപ്പോഴാണ് മറ്റൊരു കാര്യം ആരാധകരുടെ ശ്രദ്ധയിൽപ്പെടുന്നത്. സാധാരണ ചതുരാകൃതിയിലാണ് കാർഡുകൾ ഉണ്ടാവാറുള്ളത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ വൃത്താകൃതിയിലുള്ള റെഡ് കാർഡാണ് റഫറി പുറത്തെടുത്തത്.ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ വർഷവും FA കപ്പിൽ വൃത്താകൃതിയിലുള്ള പുറത്തെടുത്തിരുന്നു.

ഇതിന്റെ പിന്നിലെ രഹസ്യം അതല്ലെങ്കിൽ കാരണം പ്രമുഖ മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രധാനമായും രണ്ട് വിശദീകരണങ്ങളാണ് വരുന്നത്. അതായത് കളർ ബ്ലൈൻഡ്‌നെസ്സ് ഉള്ള, അഥവാ വർണ്ണാന്ധത ഉള്ള ആളുകൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ കാർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വർണ്ണാന്ധത ഉള്ളവർക്ക് നിറങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല.അതുകൊണ്ടുതന്നെ വൃത്താകൃതിയിൽ ഉള്ളത് റെഡ് കാർഡ് ആണെന്നും ചതുരത്തിലുള്ളത് യെല്ലോ കാർഡ് ആണെന്നും അവർക്ക് മനസ്സിലാക്കാൻ സാധിക്കും. കാർഡിന്റെ കളർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള ആളുകൾക്ക് കാർഡിന്റെ രൂപം കണ്ട് തിരിച്ചറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ ബെനഫിറ്റ്. വർണ്ണാന്ധത ഉള്ളവരെ കൂടി പരിഗണിക്കുക എന്ന ലക്ഷ്യം ഇവിടെയുണ്ട്.

മറ്റൊരു വിശദീകരണം റഫറിമാരുടെ ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ്. ചില സമയത്ത് റഫറിമാർ അബദ്ധവശാൽ യെല്ലോ കാർഡിന് പകരം റെഡ് കാർഡ് നൽകാറുണ്ട്. എന്നാൽ ഒന്ന് വൃത്തത്തിലും ഒന്ന് ചതുരത്തിലും ആകുമ്പോൾ ഇങ്ങനെ മിസ്റ്റേക്ക് പറ്റാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഇങ്ങനെ രണ്ട് കാരണങ്ങൾ കൊണ്ടാണ് വൃത്തത്തിലുള്ള റെഡ് കാർഡ് നിർമ്മിച്ചിട്ടുള്ളത്. ഏതായാലും ഇത് ഫുട്ബോൾ ലോകത്ത് ശ്രദ്ധേയമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *