ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ദുബൈക്കാരൻ!

കഴിഞ്ഞ വർഷത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെത്തിയത്. ഇന്ന് കായികലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.ഏകദേശം 200 മില്യൺ യൂറോയാണ് ഒരു വർഷം സാലറിയായി കൊണ്ട് റൊണാൾഡോക്ക് ലഭിക്കുന്നത്. മാത്രമല്ല അതിനോട് നീതി പുലർത്തുന്ന രൂപത്തിലുള്ള പ്രകടനം റൊണാൾഡോ നടത്തുന്നുമുണ്ട്.

2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 54 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഗ്ലോബേ സോക്കർ അവാർഡ്സ് നൽകുന്ന മറഡോണ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സ്വന്തമാക്കുക.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിന് ലഭിക്കുന്ന പുരസ്കാരമാണ് മറഡോണ അവാർഡ്.

ഈ പുരസ്കാരം സ്വീകരിക്കാൻ വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ദുബൈയിൽ എത്തും.മാത്രമല്ല ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ദുബൈയിൽ റൊണാൾഡോ ഒരു ആഡംബര വീട് കൂടി വാങ്ങിച്ചിട്ടുണ്ട്.ജുമൈറ ബേ ഐലാന്റിലാണ് റൊണാൾഡോ ആഡംബര വീട് വാങ്ങിച്ചിട്ടുള്ളത്.ബില്ല്യണയേഴ്സ് ഐലാന്റ് എന്നാണ് ഇത് അറിയപ്പെടാറുള്ളത്. അതായത് ധനികർ മാത്രം താമസിക്കുന്ന ഒരു ഏരിയയിലാണ് റൊണാൾഡോ പുതിയ ആഡംബര വീട് വാങ്ങിച്ചിട്ടുള്ളത്.

പുതിയ വീടിന് വേണ്ടി താരം എത്ര ചെലവഴിച്ചു എന്നത് വ്യക്തമല്ല. എന്നിരുന്നാലും 10 മില്യൺ ഡോളറിന് മുകളിൽ ചിലവ് വന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആഡംബര വീടുകൾ ഉള്ള വ്യക്തി കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അവധി ആഘോഷിക്കാൻ വേണ്ടി പലപ്പോഴും റൊണാൾഡോ ദുബായിൽ എത്താറുണ്ട്. ഇനി സ്വന്തമായി ഒരു വീടു കൂടി ആകുമ്പോൾ താരത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

Leave a Reply

Your email address will not be published. Required fields are marked *