ഹാലന്റ് എന്നെ ഓർമിപ്പിക്കുന്നത് മെസ്സിയെയും റൊണാൾഡോയെയും:റോഡ്രി വിശദീകരിക്കുന്നു.

പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനം നടത്താൻ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവിജിയൻ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിന് സാധിക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റ് തന്നെയാണ്.15 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.പുറമേ നാല് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. പരിക്ക് ഒരല്പം താരത്തിന് ഇപ്പോൾ പ്രശ്നമാകുന്നുണ്ട്.

ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ റോഡ്രി രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയാണ് ഹാലന്റ് ഓർമിപ്പിക്കുന്നത് എന്നാണ് റോഡ്രി പറഞ്ഞിട്ടുള്ളത്. സിറ്റിയിൽ വന്നപ്പോൾ ഹാലന്റ് അനുഭവിച്ച ബുദ്ധിമുട്ടും റോഡ്രി തുറന്ന് പറഞ്ഞിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്ലബ്ബിൽ വന്ന ഉടനെ ഹാലന്റ് വളരെയധികം പരിഭ്രാന്തനാവുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.ഞങ്ങൾ വളരെ വ്യത്യസ്തമായ ഒരു ടീമാണെന്ന് അദ്ദേഹം മനസ്സിലാക്കി, അദ്ദേഹത്തിന് കളിയിൽ കൂടുതൽ ഇൻവോൾവ് ആവാൻ സാധിക്കില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ഫിനിഷ് ചെയ്യാൻ വേണ്ടിയുള്ള അവസരത്തിനു വേണ്ടി അദ്ദേഹം കാത്തിരിക്കേണ്ടിയിരുന്നു.ഇത്തരം കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടതും അഡാപ്റ്റാവേണ്ടതുമാണ്. ഇപ്പോൾ ഹാലന്റ് വളരെയധികം പോസിറ്റീവാണ്.എന്നോട് മത്സരം കണ്ട്രോൾ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെടാറുണ്ട്. തന്നെക്കുറിച്ച് മറക്കാനും ഹാലന്റ് ആവശ്യപ്പെടാറുണ്ട്.ഇപ്പോൾ അദ്ദേഹത്തിന് ഞങ്ങളുടെ കളി രീതികൾ മനസ്സിലായി. ബോൾ റിസീവ് ചെയ്യുന്നതിനും സ്പേസുകളിലേക്ക് ഓടി കയറുന്നതിലുമൊക്കെ അദ്ദേഹം വളരെയധികം ഇമ്പ്രൂവ് ആയി. എപ്പോഴും ഇമ്പ്രൂവ് ആവാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് അദ്ദേഹം, വളരെയധികം ഗോൾ ദാഹത്തോടെ കൂടി അദ്ദേഹം കളിക്കുന്നു,എപ്പോഴും റെഡി ആയിരിക്കും,ആ അർത്ഥത്തിൽ മെസ്സിയെയും റൊണാൾഡോയുമാണ് അദ്ദേഹം എന്നെ ഓർമിപ്പിക്കുന്നത് ” ഇതാണ് റോഡ്രി പറഞ്ഞിട്ടുള്ളത്.

ഏതായാലും പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിൽ തിരിച്ചെത്തി പഴയ മികവ് വീണ്ടെടുക്കുക എന്ന ഒരു വെല്ലുവിളിയാണ് ഹാലന്റിന്റെ മുന്നിലുള്ളത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *