ഒരു സ്റ്റെപ്പ് മുന്നോട്ട്, പിന്നീട് രണ്ട് സ്റ്റെപ്പ് പിറകോട്ട്: യുണൈറ്റഡിനെ വിമർശിച്ച് എറിക്സൺ
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലായിരുന്നു യുണൈറ്റഡ്. എന്നാൽ വീണ്ടും പരാജയം രുചിച്ചതോടെ ആരാധകർക്ക് നിരാശ തന്നെയാണ് ഫലം.
ഇതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ താരമായ ക്രിസ്ത്യൻ എറിക്സൺ രംഗത്ത് വന്നിട്ടുണ്ട്.ഒരു സ്റ്റെപ്പ് മുന്നോട്ട് വച്ച് രണ്ട് സ്റ്റെപ്പ് പിറകോട്ട് വയ്ക്കുന്നതാണ് ഇപ്പോൾ യുണൈറ്റഡ് ചെയ്യുന്നത് എന്നാണ് എറിക്സൺ പറഞ്ഞിട്ടുള്ളത്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
𝗧𝘂𝗲𝘀𝗱𝗮𝘆:
— B/R Football (@brfootball) December 30, 2023
Beat Villa in comeback win
𝗧𝗼𝗱𝗮𝘆:
Lose at Forest
Manchester United 💀 pic.twitter.com/RVzs56jrBe
“ഈ സീസണിൽ ഞങ്ങൾ ചെയ്യുന്നത് ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ പിന്നീട് രണ്ട് സ്റ്റെപ്പ് പിറകോട്ട് വയ്ക്കുന്നതാണ്.മൂന്ന് പോയിന്റുകൾ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ ഒരു പോയിന്റ് പോലും നേടാൻ സാധിക്കാതെ മടങ്ങുന്നത് വലിയ നിരാശ ഉണ്ടാക്കുന്നതാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ അവസരങ്ങൾ ലഭിച്ചിരുന്നു. കാര്യങ്ങൾ വളരെയധികം ബുദ്ധിമുട്ടായിരുന്നു” എറിക്സൺ പറഞ്ഞു.
നിലവിൽ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തന്നെയാണ് ഉള്ളത്. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാം ആണ് അവരുടെ എതിരാളികൾ.