ക്രിസ്റ്റ്യാനോക്കും സംഘത്തിനും നീണ്ട വിശ്രമം നൽകാൻ പരിശീലകൻ!
ഇന്ന് സൗദി അറേബ്യൻ ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ അൽ നസ്ർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.അൽ താവൂനാണ് അൽ നസ്റിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം അരങ്ങേറുക. എതിരാളികളുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഈ മത്സരം കളിക്കുക.
നിലവിൽ തുടർച്ചയായി മത്സരങ്ങൾ അൽ നസ്റിന് വേണ്ടി വരുന്നുണ്ട്. ഇതിനോടകം തന്നെ 6 മത്സരങ്ങൾ അവർ കളിച്ചു കഴിഞ്ഞു.അതിന് പുറമേയാണ് ഇന്നത്തെ മത്സരം കൂടി ഉള്ളത്. അതുകൊണ്ടുതന്നെ താരങ്ങൾക്ക് എല്ലാവർക്കും വിശ്രമം ആവശ്യമാണ്.ഇത് നൽകാൻ ക്ലബ്ബിന്റെ പരിശീലകനായ ലൂയിസ് കാസ്ട്രോ തീരുമാനിച്ചിട്ടുണ്ട്. 15 ദിവസം അൽ നസ്ർ താരങ്ങൾക്ക് അവധി നൽകും എന്നാണ് റിപ്പോർട്ടുകൾ.സൗദി അറേബ്യൻ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
OTD last year something extraordinary happened…
— Al Nassr Zone (@TheNassrZone) December 30, 2023
Cristiano Ronaldo officially joined Al Nassr 💛
The moment Saudi Arabia changed forever. https://t.co/9G0lAXuHSk pic.twitter.com/ZomQ8FhQzy
അൽ നസ്റിന് ഇനി ഒരു ഒഫീഷ്യൽ മത്സരം കളിക്കാനുള്ളത് ഫെബ്രുവരി പന്ത്രണ്ടാം തീയതി മാത്രമാണ്.അതിന് മുന്നേ കുറച്ച് സൗഹൃദം മത്സരങ്ങൾ കളിക്കാൻ ഉണ്ട്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മായാമിക്കെതിരെ അൽ നസ്ർ ജനുവരിയിൽ കളിക്കുന്നുണ്ട്.അതിന് മുന്നേയായിട്ടാണ് ഈ വിശ്രമം അൽ നസ്ർ താരങ്ങൾക്ക് പരിശീലകൻ നൽകുന്നത്.ഈ ഇടവേളക്ക് ശേഷം അവർ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കും.
നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഉള്ളത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും കിംഗ്സ് കപ്പിലും ഇനിയും അവർക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. വളരെ നിർണായകമായ മത്സരങ്ങളാണ് റൊണാൾഡോയെയും സംഘത്തെയും കാത്തിരിക്കുന്നത്. ഈ വർഷം നടത്തിയത് പോലെയുള്ള തകർപ്പൻ പ്രകടനം അടുത്തവർഷവും റൊണാൾഡോ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 53 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയാണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം