സിറ്റിയുടെ മത്സരത്തിനിടെ ഗ്രീലിഷിന്റെ വീട് കൊള്ളയടിച്ചു, പരിഭ്രാന്തരായി കുടുംബാംഗങ്ങൾ, വൻനഷ്ടം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു സിറ്റി എവർടണെ പരാജയപ്പെടുത്തിയത്.ഫോഡൻ,ആൽവരസ്, സിൽവ എന്നിവരായിരുന്നു സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയിരുന്നത്. മത്സരത്തിൽ ഇംഗ്ലീഷ് സൂപ്പർ താരമായ ഗ്രീലിഷ് കളിച്ചിരുന്നു.

എന്നാൽ ഇതിനുള്ള ഞെട്ടിക്കുന്ന ഒരു സംഭവം നടന്നിട്ടുണ്ട്. അതായത് ഗ്രീലിഷിന്റെ ചെഷയറിലുള്ള വീട് കൊള്ളയടിക്കപ്പെടുകയായിരുന്നു. താരത്തിന്റെ കുടുംബം വീട്ടിൽ ഉണ്ടായിരിക്കുന്ന സമയത്താണ് ഈ മോഷണം നടന്നിട്ടുള്ളത്. സിറ്റിയുടെ മത്സരങ്ങൾ കാണുകയായിരുന്നു പത്തോളം വരുന്ന കുടുംബാംഗങ്ങൾ. ഈ സമയത്താണ് കൊള്ളസംഘം വീട്ടിൽ അതിക്രമിച്ചു കയറിയത്.

പ്രധാനമായും ആഭരണങ്ങളാണ് വീട്ടിൽ നിന്നും അവർ മോഷ്ടിച്ചിട്ടുള്ളത്. ഏകദേശം ഒരു മില്യൻ പൗണ്ട് ഓളം മൂല്യം വരുന്ന ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. കൊള്ളസംഘം അതിക്രമിച്ച് കയറിയത് മനസ്സിലാക്കിയ വീട്ടുകാർ പാനിക്ക് ബട്ടൺ അമർത്തുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മോഷണ സംഘം സ്ഥലം കാലിയാക്കിയിരുന്നു. ഹെലികോപ്റ്റർ മുഖാന്തരം പോലീസ് അന്വേഷണങ്ങൾ നടത്തിയെങ്കിലും ഈ കുറ്റക്കാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

വീടിന്റെ മുകൾ നിലയിലാണ് മോഷണസംഘം കയറിയിട്ടുള്ളത്. താരത്തെ നിലയിൽ അവർ എല്ലാവരും സിറ്റിയുടെ മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുടുംബാംഗങ്ങൾക്ക് ആക്രമണങ്ങളോ മറ്റോ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ ഈ വലിയ കൊള്ള അവർക്ക് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഏതായാലും പോലീസ് കൂടുതൽ വിശദമായ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *