മെസ്സിയുടെ പിൻഗാമിയാകുമോ റോക്ക്? അതോ സമ്മർദ്ദത്തെ പേടിക്കുമോ? മുന്നിലുള്ളത് നിരവധി നമ്പറുകൾ!

ബ്രസീലിയൻ യുവസൂപ്പർ താരമായ വിറ്റോർ റോക്കിനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. 18 വയസ്സ് അദ്ദേഹത്തിന് ഇപ്പോഴാണ് പൂർത്തിയായത്.കഴിഞ്ഞ ദിവസം അദ്ദേഹം ബാഴ്സലോണയുടെ ട്രെയിനിങ് ക്യാമ്പിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെ എഫ്സി ബാഴ്സലോണ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

അധികം വൈകാതെ തന്നെ റോക്ക് ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ബാഴ്സയിൽ റോക്ക് ഏത് ജേഴ്‌സി തിരഞ്ഞെടുക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. നമ്പർ 9 സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരത്തിന് ഒമ്പതാം നമ്പർ ലഭിക്കില്ല. കാരണം റോബർട്ട് ലെവന്റോസ്ക്കി നിലവിൽ ഒമ്പതാം നമ്പർ ജേഴ്സി ബാഴ്സയിൽ ധരിക്കുന്നുണ്ട്.റോക്കിന് മുന്നിൽ നിരവധി ജേഴ്സി നമ്പറുകൾ ഇപ്പോൾ ലഭ്യമാണ്.

10, 12, 16, 19, 24,15 തുടങ്ങിയ നമ്പറുകൾ ഒക്കെ തന്നെയും അദ്ദേഹത്തിന് ഇപ്പോൾ ലഭ്യമാണ്. ഇതിൽ ഏത് ജേഴ്സി അദ്ദേഹം തിരഞ്ഞെടുക്കും എന്നതാണ് ഇനി അറിയേണ്ടത്. ലയണൽ മെസ്സി അനശ്വരമാക്കി തീർത്ത പത്താം നമ്പർ ജേഴ്സി അവിടെ ലഭ്യമാണ്.മെസ്സിക്ക് ശേഷം അൻസു ഫാറ്റി ഈ പത്താം നമ്പർ ജേഴ്സി ധരിച്ചിരുന്നു.അദ്ദേഹം ഇപ്പോൾ ബാഴ്സ വിട്ടിട്ടുണ്ട്. മെസ്സിയുടെ പിൻഗാമിയായി കൊണ്ട് ഈ പത്താം നമ്പർ തിരഞ്ഞെടുക്കാനുള്ള അവസരം റോക്കിന് മുന്നിലുണ്ട്. പക്ഷേ പ്രശ്നം എന്തെന്നാൽ സമ്മർദ്ദം തന്നെയായിരിക്കും.

ബാഴ്സയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞാൽ ലഭിക്കുന്ന സമ്മർദ്ദം ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. അതുകൊണ്ടുതന്നെ റോക്ക് പത്താം നമ്പർ എടുക്കാൻ സാധ്യതയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.12ആം നമ്പർ പൊതുവേ പ്രതിരോധനിര താരങ്ങൾ അണിയുന്നതും 25ആം നമ്പർ പൊതുവേ ഗോൾകീപ്പർമാർ അണിയുന്നതുമാണ്. അതുകൊണ്ടൊക്കെ തന്നെ 19 ആം നമ്പർ റോക്ക് ബാഴ്സയിൽ എടുക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ കൂടുതൽ തെളിഞ്ഞു കാണുന്നത്. ഇതിനോടകം തന്നെ വലിയ രൂപത്തിലുള്ള ഹൈപ്പ് ഈ താരത്തിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ആ ഹൈപ്പിനോട് നീതിപുലർത്തുക എന്നത് തീർച്ചയായും വളരെയധികം കഠിനമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *