ആരെയും പ്രചോദിപ്പിക്കുന്ന വീഡിയോ പങ്ക് വെച്ച് സ്ലാട്ടൻ, ഫുട്ബോൾ പ്രേമികൾ കണ്ടിരിക്കണം
സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് പ്രായം 38 ആണ്. ഈ പ്രായത്തിലും ഫുട്ബോൾ പ്രേമികളെ വിസ്മയിപ്പിക്കുന്ന താരം ഇറ്റാലിയൻ സീരി Aയിൽ AC മിലാന് പുതുജീവനാണ് പകർന്ന് നൽകിയത്. താനിപ്പോഴും ‘വാം അപ്പ്’ തുടങ്ങിയിട്ടേയുള്ളൂവെന്നും ശരിക്കുള്ള കളി ഇനിയാണ് വരാനിരിക്കുന്നതെന്നുമാണ് സ്ലാട്ടൻ്റെ ഭാഷ്യം. കഴിഞ്ഞ ദിവസം തൻ്റെ സോഷ്യൽ മീഡിയാ ഹാൻ്റിലുകളിലൂടെ പങ്ക് വെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്!
I'm just warming up pic.twitter.com/7GLlrCIG4a
— Zlatan Ibrahimović (@Ibra_official) July 25, 2020
ആരെയും പ്രചോദിപ്പിക്കുന്ന വാക്കുകളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഈ വീഡിയോയിൽ പങ്കു വെക്കുന്നത്. അതിങ്ങനെ: “എൻ്റെ കരിയർ ഉടൻ അവസാനിക്കുമെന്നാണോ നിങ്ങൾ കരുതുന്നത്? നിങ്ങൾക്ക് എന്നെ ശരിക്കറിയില്ല! എൻ്റെ ജീവിതത്തിൽ ഉടനീളം പോരാടി മുന്നേറിയവനാണ് ഞാൻ. ആരും എന്നെ വിശ്വസിച്ചില്ല, പക്ഷേ എനിക്ക് എന്നിൽ വേണ്ടത്ര വിശ്വാസമുണ്ടായിരുന്നു. ചില ആളുകൾ എന്നെ തകർക്കാൻ നോക്കി, പക്ഷേ അതെന്നെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. ചിലി ആളുകൾ എന്നെ ചൂഷണം ചെയ്യാൻ നോക്കി, എന്നാൽ അതെന്നെ കൂടുതൽ സ്മാർട്ട് ആക്കുകയാണ് ചെയ്തത്. ഇപ്പോൾ എൻ്റെ കരിയർ അവസാനിച്ചു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ… ഞാൻ നിങ്ങളെപ്പോലെയല്ല, കാരണം ഞാൻ നിങ്ങളല്ല! ഞാൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്, വാം അപ്പ് തുടങ്ങിയിട്ടേയുള്ളൂ”.
വീഡിയോ റിപ്പോർട്ട് കാണാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.