ഗ്രേറ്റ് കോച്ച് : സാവിയെ പുകഴ്ത്തി ആഞ്ചലോട്ടി!

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിയ്യാറയലിനോട് ബാഴ്സ സമനില വഴങ്ങിയിരുന്നു.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടു പരാജയവും ഒരു സമനിലയുമാണ് ബാഴ്സയുടെ ഫലം. അതുകൊണ്ടുതന്നെ പരിശീലകനായ സാവിക്ക് ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.പലർക്കും അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട തുടങ്ങിയിട്ടുണ്ട്.

എന്നാൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി അതിൽ ഉൾപ്പെടുന്നില്ല.സാവിയെ പുകഴ്ത്തിക്കൊണ്ട് ഇദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. ഒരു മികച്ച പരിശീലകനാണ് സാവി എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. ഒരു പരിശീലകന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് നോർമലായ ഒരു കാര്യമാണെന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു പരിശീലകന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നത് സ്വാഭാവികമായ കാര്യമാണ്.അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. വിമർശനങ്ങൾ ന്യായമാണോ അന്യായമാണോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടത്.പരിശീലകരെ വിലയിരുത്തുക റിസൾട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ്. ആരും തന്നെ പരിശീലകന്റെ മെത്തഡോളജിയോ,അതല്ലെങ്കിൽ ലോക്കർ റൂം കൈകാര്യം ചെയ്യാനുള്ള കഴിവോ വിലയിരുത്തുന്നില്ല. ജയപരാജയങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് വിലയിരുത്തലുകൾ വരുന്നത്. ഇത് സാവിക്കും നന്നായി അറിയാം. എന്നെ സംബന്ധിച്ചിടത്തോളം സാവി വളരെ മികച്ച ഒരു പരിശീലകനാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാനാവുന്നില്ല എന്നുള്ളതാണ് ഇപ്പോൾ ബാഴ്സലോണ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സൂപ്പർതാരം റോബർട്ട് ലെവന്റോസ്ക്കിക്ക് ഗോളടിക്കാനാവുന്നില്ല. വരുന്ന ജനുവരിയിലാണ് ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്ക് ബാഴ്സക്കൊപ്പം ജോയിൻ ചെയ്യുക. അദ്ദേഹം ഈ ഗോൾ ക്ഷാമത്തിന് വിരാമം കാണുമെന്നാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *