മൊറിഞ്ഞോയുടെ ബെസ്റ്റ് ഇലവൻ,ആരൊക്കെ ഇടം നേടി?

ഫുട്ബോൾ ലോകത്തെ ഇതിഹാസ പരിശീലകരിൽ ഒരാളാണ് പോർച്ചുഗീസ് പരിശീലകനായ ഹോസേ മൊറിഞ്ഞോ.യൂറോപ്പിൽ ഉടനീളം പ്രധാനപ്പെട്ട ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ,ചെൽസി,ടോട്ടൻഹാം,റോമ,പോർട്ടോ തുടങ്ങിയ വമ്പൻ ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് സൂപ്പർ താരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

താൻ പരിശീലിപ്പിച്ച് താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇലവൻ ഇപ്പോൾ മൊറിഞ്ഞോ തിരഞ്ഞെടുത്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈഡൻ ഹസാർഡുമൊക്കെ ഈ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ഒരൊറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോലും ഈ ഇലവനിൽ ഇല്ല.യുണൈറ്റഡ് താരങ്ങളെ അദ്ദേഹം പരിഗണിച്ചിട്ടില്ല.മൊറിഞ്ഞോയുടെ ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

ഗോൾകീപ്പർ പൊസിഷനിൽ ചെൽസിയുടെ ഇതിഹാസമായ പീറ്റർ ചെക്ക് വരുന്നു. പ്രതിരോധത്തിൽ ചെൽസി താരങ്ങളായിരുന്ന ജോൺ ടെറി,റിക്കാർഡോ കാർവാൽഹോ,വില്ല്യം ഗല്ലാസ് എന്നിവർക്കൊപ്പം ഇന്റർമിലാന്റെ അർജന്റൈൻ ഇതിഹാസമായ ഹവിയര്‍ സനേട്ടിയാണ് വരുന്നത്. മധ്യനിരയിൽ ഫ്രാങ്ക് ലംപാർഡ്,മെസുട് ഓസിൽ എന്നിവർക്കൊപ്പം ഫ്രഞ്ച് ഇതിഹാസമായ മകലേലെ ഇടം നേടിയിട്ടുണ്ട്.

മുന്നേറ്റ നിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ,ദിദിയർ ദ്രോഗ്ബ എന്നിവർക്കൊപ്പം വരുന്നത് ഈഡൻ ഹസാർഡാണ്. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നിന് ഇടം ലഭിച്ചിട്ടില്ല. ഇതാണ് മൊറിഞ്ഞോയുടെ ഇലവൻ വരുന്നത്. നിലവിൽ അദ്ദേഹം റോമയുടെ പരിശീലകനാണ്.എന്നാൽ റോമയിൽ നിന്നും താരങ്ങളെ അദ്ദേഹം പരിഗണിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *