കളിക്കാതിരിക്കാൻ വേണ്ടി അസുഖം അഭിനയിച്ചു :ഡി ജോങ്ങിനോട് തർക്കിച്ച് SD ഡെക്കോ.
ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെൽജിയൻ ക്ലബ് ആയ ആന്റെർപ്പ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.ഈ തോൽവിയിൽ വലിയ വിമർശനങ്ങളാണ് ക്ലബ്ബിനും പരിശീലകനും നൽകിയിരിക്കുന്നത്. എന്നാൽ നേരത്തെ തന്നെ ബാഴ്സലോണ പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.
ബാഴ്സയെ സംബന്ധിച്ചിടത്തോളം ഇത് അപ്രസക്തമായ ഒരു മത്സരമായിരുന്നു. എന്നാൽ യുവേഫയുടെ നിയമപ്രകാരം ഈ മത്സരത്തിൽ കൂടി വിജയിച്ചിരുന്നുവെങ്കിൽ കൂടുതൽ തുക ബാഴ്സക്ക് ലഭിക്കുമായിരുന്നു. അതുകൊണ്ടുതന്നെ പ്രസിഡന്റ് ലാപോർട്ട എല്ലാ സൂപ്പർതാരങ്ങളെയും സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ് ഇതിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
🚨🚨🚨 A call Yesterday between Deco & De Jong to ask him about his availability:
— Barça Xtra (@XtraBarcaa) December 14, 2023
De Jong: "I'm sick".
Deco (screaming): "What do you mean you are sick? Has the doctor already certified that you are sick?." [@rac1] pic.twitter.com/PX0f5odhGk
തനിക്ക് അസുഖമുണ്ട്, ടീമിനോടൊപ്പം ബെൽജിയത്തിലേക്ക് സഞ്ചരിക്കാനാവില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഡി യോങ് പിൻവാങ്ങിയിരുന്നത്. എന്നാൽ മത്സരം പരാജയപ്പെട്ടതിന് പിന്നാലെ സ്പോർട്ടിംഗ് ഡയറക്ടർ ആയ ഡെക്കോ ഇക്കാര്യത്തിൽ രോഷാകുലനായിട്ടുണ്ട്. കളിക്കാതിരിക്കാൻ വേണ്ടി അസുഖം അഭിനയിച്ചു എന്നാണ് ഡെക്കോ ആരോപിച്ചത്.ഡി യോങ്ങിനോട് അദ്ദേഹം മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചുകൊണ്ട് അസുഖം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. താരത്തിന്റെ കാര്യത്തിൽ ഡെക്കോ വളരെയധികം ദേഷ്യപ്പെട്ടിരുന്നു എന്നാണ് സ്പോർട് റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും അറിയാൻ സാധിക്കുന്നുണ്ട്.ഡെക്കോയും ഡി യോങ്ങും തമ്മിൽ നടന്ന ഫോൺ സംഭാഷണം തികച്ചും സൗഹാർദ്ദപരമായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.ഏതായാലും ബാഴ്സ എന്ന ക്ലബ്ബിനകത്ത് ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട് എന്ന് തന്നെയാണ് വ്യക്തമാവുന്നത്. പ്രത്യേകിച്ച് പരിശീലകനായ സാവിയിൽ പലർക്കും വിശ്വാസം നഷ്ടമായി തുടങ്ങിയിട്ടുണ്ട്. പുതിയ പരിശീലകനായ എത്തിക്കണമെന്ന അഭിപ്രായം ക്ലബ്ബിനകത്ത് നിന്ന് തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.