അത്ഭുതപ്രതിഭാസം,ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെട്ടുകൊണ്ടാണ് ഞാൻ വളർന്നത്:ആന്റണി

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിനു വേണ്ടി വലിയ ഒരു തുക തന്നെ യുണൈറ്റഡ് അയാക്സിന് കൈമാറിയിരുന്നു. പിന്നീട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കുറച്ചുകാലം കളിക്കാൻ ആന്റണിക്ക് കഴിഞ്ഞു. പിന്നീട് വിവാദങ്ങളെ തുടർന്ന് റൊണാൾഡോക്ക് യുണൈറ്റഡ് വിടേണ്ടി വരികയായിരുന്നു.

ഏതായാലും ദി യുണൈറ്റഡ് സ്റ്റാൻഡിനോട് സംസാരിക്കുന്ന വേളയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ആന്റണി പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അത്ഭുതപ്രതിഭാസമാണ് എന്നാണ് ആന്റണി പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെട്ടു കൊണ്ടാണ് താൻ വളർന്നതെന്നും ആന്റണി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെട്ടു കൊണ്ടും ആരാധിച്ചുകൊണ്ടുമാണ് ഞാൻ വളർന്നുവന്നത്.അദ്ദേഹം ഒരു അത്ഭുതപ്രതിഭാസമാണ്. അദ്ദേഹത്തെ കാണാൻ കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കാരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന സമയത്ത് കാസമിറോ,ഡാലോട്ട് എന്നിവരായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ” ഇതാണ് ആന്റണി താരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

യുണൈറ്റഡ് വിട്ട റൊണാൾഡോ പിന്നീട് സൗദി ക്ലബ്ബായ അൽ നസ്റിലേക്കാണ് എത്തിയത്. അവിടെയും തകർപ്പൻ പ്രകടനമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ആന്റണിക്ക് ഇതുവരെ തനിക്ക് ലഭിച്ച ഹൈപ്പിനോട് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11 മത്സരങ്ങൾ കളിച്ച താരം ഇതുവരെ ഗോളുകളോ അസിസ്റ്റുകളോ സ്വന്തമാക്കിയിട്ടില്ല.കൂടാതെ പല വിവാദങ്ങളിലും അദ്ദേഹം അകപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *