ബാലൺഡി’ഓർ അർഹിച്ചത് ഹാലന്റായിരുന്നു,റയലിനോട് ചോദിക്കൂ :താരത്തിന്റെ ഏജന്റ്!
കഴിഞ്ഞ സീസണിൽ തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മാസ്മരിക പ്രകടനമാ യിരുന്നു സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് നടത്തിയിരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അദ്ദേഹമായിരുന്നു.3 കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.പക്ഷേ ബാലൺഡി’ഓർ പുരസ്കാരം നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. വേൾഡ് കപ്പ് ജേതാവായ ലയണൽ മെസ്സിക്ക് പുറകിൽ രണ്ടാം സ്ഥാനത്താണ് ഹാലന്റ് ഫിനിഷ് ചെയ്തത്.
ഹാലന്റ് റയൽ മാഡ്രിഡിലേക്ക് എത്തും എന്നുള്ള റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്. ഇതിനോട് അദ്ദേഹത്തിന്റെ ഏജന്റ് ആയ പിമേന്റ പ്രതികരിച്ചിട്ടുണ്ട്.റയലിനോട് തന്നെ ചോദിക്കൂ എന്നാണ് ഏജന്റ് പറഞ്ഞിട്ടുള്ളത്.ഹാലന്റ് ബാലൺഡി’ഓർ അർഹിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്.റഫയേല പിമേന്റയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨⚪️ Haaland’s agent Pimenta: “Real Madrid links? You should ask Real Madrid, not me…”.
— Fabrizio Romano (@FabrizioRomano) November 24, 2023
“He deserved to win the Ballon d’Or, I hope he’s gonna win it one day — but I’m sure he prefers Champions League title with his team”, told CorSport. pic.twitter.com/gbOX9M9eME
” റയൽ മാഡ്രിഡുമായി ബന്ധപ്പെട്ട റൂമറുകളിൽ നിങ്ങൾ റയൽ മാഡ്രിഡിനോട് തന്നെ ചോദിക്കുക.അല്ലാതെ എന്നോടല്ല ചോദിക്കേണ്ടത്. ഇത്തവണത്തെ ബാലൺഡി’ഓർ അവാർഡ് ഹാലന്റായിരുന്നു അർഹിച്ചിരുന്നത്.ഒരു ദിവസം അദ്ദേഹം അത് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ അദ്ദേഹം പ്രാധാന്യം നൽകുന്നത് ക്ലബ്ബിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതിനാണ് “ഇതാണ് ഹാലന്റിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.
പതിവുപോലെ ഈ സീസണിൽ മികച്ച പ്രകടനമാണ് ഹാലന്റ് പുറത്തെടുക്കുന്നത്.പ്രീമിയർ ലീഗിൽ ആകെ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ സൂപ്പർ താരം സ്വന്തമാക്കിയിട്ടുണ്ട്.നിലവിൽ അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. മാഞ്ചസ്റ്റർ സിറ്റി അടുത്ത മത്സരത്തിൽ ലിവർപൂളിനെയാണ് നേരിടുക.