36 ACL ഇഞ്ചുറികൾ,പരിക്കിൽ വിറങ്ങലിച്ച് ഫുട്ബോൾ ലോകം, പ്രതിഷേധം ശക്തം!

കഴിഞ്ഞ ജോർജിയെക്കെതിരെയുള്ള മത്സരത്തിലായിരുന്നു സ്പെയിനിന്റെ ബാഴ്സലോണ സൂപ്പർതാരമായ ഗാവിക്ക് ഗുരുതരമായി പരിക്കേറ്റത്.ACL ഇഞ്ചുറിയാണ് അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ സീസണിൽ ഇനി ഗാവി കളിക്കില്ല. യൂറോകപ്പിന് യോഗ്യത നേടി തീർത്തും അപ്രസക്തമായ ഒരു മത്സരത്തിൽ ഗാവിയെ കളിപ്പിച്ചതിനെതിരെ സ്പാനിഷ് പരിശീലകനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ബാഴ്സ തന്നെ ഇക്കാര്യത്തിൽ കടുത്ത ദേഷ്യത്തിലാണ്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ പ്രകാരം നിലവിൽ യൂറോപ്പിൽ 36 പ്രധാനപ്പെട്ട താരങ്ങൾ ACL ഇഞ്ചുറിയുടെ പിടിയിലാണ്. ഇതിൽ പലരും യുവ താരങ്ങളാണ്.ACL പരിക്കിൽ നിന്നും മുക്തരായി പിന്നീട് പഴയ പ്രകടനം വീണ്ടെടുക്കാൻ സാധിക്കാതെ കെട്ടിടങ്ങിപ്പോയ ഒരുപാട് താരങ്ങൾ ഫുട്ബോൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. അത് ഈ യുവ താരങ്ങൾക്ക് സംഭവിക്കുമോ എന്ന ഭീതി പല ഫുട്ബോൾ ആരാധകർക്കും ഉണ്ട്. മാത്രമല്ല പരിക്കിൽ വിറങ്ങലിച്ചിരിക്കുകയാണ് നിലവിൽ ഫുട്ബോൾ ലോകം.

ഇന്റർനാഷണൽ ബ്രേക്കിൽ പലപ്പോഴും താരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കാറുണ്ട്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലായിരുന്നു നെയ്മർക്ക് പരിക്കേറ്റത്. ഇപ്പോൾ വിനീഷ്യസിന് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ഹാലന്റിനും കമവിങ്കക്കും വാറൻ സെയ്രെ എമരിക്കും ഇപ്പോൾ പരിക്കിന്റെ പ്രശ്നങ്ങളുണ്ട്.പിഎസ്ജിയുടെ യുവ പ്രതിഭയായ എമരി ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. ഇങ്ങനെ പരിക്കുകൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

റയൽ മാഡ്രിഡിന്റെ നിരവധി സൂപ്പർതാരങ്ങൾ പരിക്കിന്റെ പിടിയിലാണ്. വിശ്രമമില്ലാത്ത ഷെഡ്യൂളുകളാണ് ഇതിനെല്ലാം കാരണം. പ്രത്യേകിച്ച് യുവേഫക്ക് കീഴിൽ കളിക്കുന്ന താരങ്ങൾക്ക് കടുത്ത ഷെഡ്യൂളുകളാണ് അവർ നൽകുന്നത്. ഫിഫക്കും യുവേഫക്കുമെതിരെ ഈ ഷെഡ്യൂളുകളുടെ കാര്യത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. നേരത്തെ കോർട്ടുവയും ടോണി ക്രൂസുമൊക്കെ ഇതിനെതിരെ പരസ്യമായി തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഏതായാലും പരിക്കു മൂലം സൂപ്പർതാരങ്ങൾ ദീർഘകാലം പുറത്തിരിക്കുന്നത് വലിയ ഭീതിയാണ് ഇപ്പോൾ എല്ലാവരിലും സൃഷ്ടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *