പണം നൽകിയില്ല, ഗർഭിണിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു, നെയ്മർക്കെതിരെ കേസ്!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ഇപ്പോൾ പരിക്കേറ്റ് വിശ്രമത്തിലാണ്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്.ഇനി ഈ സീസണിൽ നെയ്മർ കളിക്കാനുള്ള സാധ്യത കുറവാണ്. അദ്ദേഹത്തിന്റെ സർജറി വിജയകരമായി പൂർത്തിയായെങ്കിലും പരിക്കില്ലെന്ന് മുക്തനാവാൻ ഒരുപാട് സമയം എടുക്കുമെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നെയ്മറുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് നെയ്മർക്കെതിരെ ലേബർ കോർട്ടിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്.നെയ്മറുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരിയാണ് കേസ് നൽകിയിട്ടുള്ളത്.ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

35 വയസ്സുള്ള ഈ ബ്രസീലിയൻ വനിത നാല് കുട്ടികളുടെ അമ്മ കൂടിയാണ്. 2021 ജനുവരി മുതൽ 2022 ഒക്ടോബർ വരെയാണ് ഇവർ നെയ്മറുടെ വീട്ടിൽ ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ തനിക്ക് ലഭിക്കേണ്ട 368000 യുറോ നെയ്മർ നൽകിയിട്ടില്ലെന്നും അത് ആവശ്യപ്പെട്ടുകൊണ്ടുമാണ് ഇവർ ലേബർ കോർട്ടിൽ കേസ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ നെയ്മർ ഇവർക്ക് ആഴ്ചയിൽ ഒരു ലീവ് പോലും അനുവദിച്ചിരുന്നില്ല.ഒരാഴ്ചയിൽ 60 മണിക്കൂറോളം ജോലി ചെയ്യേണ്ടിവന്നു.

മാത്രമല്ല അവർ നാലാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ രണ്ടാഴ്ച മുൻപ് വരെ നമ്മുടെ വീട്ടിൽ ജോലി ചെയ്യേണ്ടി വന്നു. ഒരു മണിക്കൂറിന് 15 യൂറോ വെച്ചുള്ള സാലറി ഇതുവരെ ലഭിച്ചിട്ടില്ല,ഇതൊക്കെയാണ് അവർ ഈ കേസിൽ ആരോപിച്ചിട്ടുള്ളത്. ഈ ആരോപണങ്ങൾ സത്യമാണ് എന്ന് തെളിഞ്ഞാൽ നെയ്മർ ജൂനിയർ തന്റെ മുൻജോലിക്കാരിക്ക് അവർ ആവശ്യപ്പെടുന്ന പണം നൽകേണ്ടിവരും. ചിലപ്പോൾ മറ്റു ശിക്ഷ നടപടികളും ഏൽക്കേണ്ടി വന്നേക്കാം.

ഏതായാലും നെയ്മറുടെയോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ ഭാഗത്തെ തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നത് ഇനിയും തെളിയേണ്ട ഒരു കാര്യമാണ്. പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുള്ള ഒരു താരമാണ് നെയ്മർ ജൂനിയർ.

Leave a Reply

Your email address will not be published. Required fields are marked *