കരാർ പുതുക്കാൻ പണം ആവിശ്യപ്പെട്ട് സെർജിയോ റാമോസ്
ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാലിഗ ജേതാക്കളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ക്യാപ്റ്റൻ സെർജിയോ റാമോസ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവ് പുലർത്തിയ താരം ഒട്ടനവധി റെക്കോർഡുകളും ഈ ലീഗിൽ കുറിച്ചിരുന്നു. കിരീടജേതാക്കളായതിന് ശേഷം റയൽ മാഡ്രിഡിലെ ഭാവിയെ പറ്റി സെർജിയോ റാമോസ് സംസാരിച്ചിരുന്നു. പ്രസിഡന്റ് ആവിശ്യപ്പെടുന്നിടത്തോളം കാലം റയൽ മാഡ്രിഡിൽ കാണുമെന്നായിരുന്നു റാമോസ് പ്രസ്താവിച്ചിരുന്നത്. താരത്തെ പുകഴ്ത്തി കൊണ്ട് റയൽ പ്രസിഡന്റ് ഫ്ലോറെന്റിന പെരെസ് രംഗത്ത് വരികയും ചെയ്തിരുന്നു. താരം കൂടുതൽ കാലം റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പെരെസ് തുറന്നു പറഞ്ഞിരുന്നു. തുടർന്ന് റാമോസിന്റെ കരാർ പുതുക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾക്കും തുടക്കം കുറിച്ചിരുന്നു.
#RealMadrid ⚪
— Diario SPORT (@sport) July 23, 2020
💰 El entorno del jugador filtra que tiene una oferta de 22 millones de un club chino sin definir
🧐 Al Madrid le pide dos años más y si le ofrece uno, 18 millones de ficha en la 2022-23https://t.co/OAhr2uKhuL
നിലവിൽ 2021 വരെയാണ് റയൽ മാഡ്രിഡിൽ റാമോസിന് കരാറുള്ളത്. ഇത് നീട്ടാനാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തന്റെ കരാർ പുതുക്കാൻ വേണ്ടി പതിനേഴ് മില്യൺ യുറോ ആവിശ്യപ്പെട്ടിരിക്കുകയാണ് സെർജിയോ റാമോസ്. സ്പാനിഷ് മാധ്യമമായ ഡയാറിയോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനോട് റയൽ മാഡ്രിഡ് പ്രതികരണമറിയിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2005-ലായിരുന്നു സെവിയ്യയിൽ നിന്ന് നിന്നായിരുന്നുറാമോസ് റയലിൽ എത്തിയത്.
📝 Real Madrid captain Ramos makes contract demands, wants €17million to renew his contract with Real Madrid. [@sport] pic.twitter.com/B4704CI1Me
— SMFutball (@SMFutball) July 23, 2020