ഞങ്ങൾ യൂറോപ്പ് അരിച്ചുപൊറുക്കാൻ പോകുന്നു : മുന്നറിയിപ്പുമായി ജെറാർഡ്
ലിവർപൂളിന്റെ ഇംഗ്ലീഷ് ഇതിഹാസമായ സ്റ്റീവൻ ജെറാർഡ് ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിനെയാണ് പരിശീലിപ്പിക്കുന്നത്.എന്നാൽ അത്ര മികവിലൂടെയല്ല അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് നിരവധി തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 21 പോയിന്റ് ഉള്ള അവർ സൗദി ലീഗിൽ ഏഴാം സ്ഥാനത്താണ്. അവർക്ക് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അൽ ഇത്തിഫാക്ക് പണമൊഴുക്കും എന്നതിന്റെ സൂചന ഇപ്പോൾ ഈ പരിശീലകൻ തന്നെ നൽകിയിട്ടുണ്ട്. അതായത് ഞങ്ങൾ യൂറോപ്പ് അരിച്ചുപൊറുക്കാൻ പോവുകയാണ് എന്നാണ് ജെറാർഡ് പറഞ്ഞിട്ടുള്ളത്. കൂടുതൽ ഓപ്ഷനുകളെ തങ്ങൾക്ക് ആവശ്യമുണ്ടെന്നും ജെറാർഡ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Cristiano Ronaldo and Jordan Henderson involved in heated moment after Al Nassr vs Al Ettifaq pic.twitter.com/WbFOzUPnCc
— SPORTbible (@sportbible) November 1, 2023
” ഞങ്ങൾ ഞങ്ങളുടെ ആരാധകർക്ക് ഒരു ഉറപ്പു നൽകുന്നു. എന്തെന്നാൽ കൂടുതൽ ഓപ്ഷനുകൾക്ക് വേണ്ടി ഞങ്ങൾ യൂറോപ്പ് അരിച്ചുപൊറുക്കാൻ പോവുകയാണ്. അതോടൊപ്പം തന്നെ പ്രാദേശികമായും ഞങ്ങൾ കൂടുതൽ ഓപ്ഷനുകളെ ലഭ്യമാക്കണം. എന്നാൽ മാത്രമേ ഇമ്പ്രൂവ് ആവാൻ സാധിക്കുകയുള്ളൂ. ടീമിനെ ഞങ്ങൾക്ക് കൂടുതൽ കോമ്പറ്റിറ്റീവ് ആക്കേണ്ടതുണ്ട് “ഇതാണ് സ്റ്റീവൻ ജെറാർഡ് പറഞ്ഞിട്ടുള്ളത്.
നിലവിൽ വൈനാൾഡം,ഹെന്റെഴ്സൺ,മൗസെ ഡെമ്പല എന്നിവരൊക്കെ ഈ ക്ലബ്ബിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വരുന്ന ജനുവരിയിൽ കൂടുതൽ സൂപ്പർതാരങ്ങളെ അവർ കൊണ്ടുവരുമെന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ ആയിരുന്നു നിരവധി സൂപ്പർതാരങ്ങളെ സൗദി സ്വന്തമാക്കിയത്. വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും അതിനു സമാനമായത് നടക്കാൻ സാധ്യതകൾ ഉണ്ട്.