യുവെൻ്റസിൻ്റെ വൻ വീഴ്ചകൾ
ഒമ്പത് വർഷത്തിനിടെ മോശം പ്രകടനം
ഇറ്റാലിയൻ സീരിAയിൽ ഇന്നലെ നടന്ന മുപ്പത്തിയഞ്ചാം റൗണ്ട് മത്സരത്തിൽ യുവെൻ്റസ് 2 – 1ന് യുഡ്നീസിനോട് പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു യുവെൻ്റസിൻ്റെ വീഴ്ച. ഈ സീസണിൽ വിന്നിംഗ് പൊസിഷനിൽ നിന്നും യുവെൻ്റസ് നഷ്ടമാക്കിയത് 18 പോയിൻ്റുകളാണ്! കഴിഞ്ഞ ഒമ്പത് സീസണുകളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താൽ ക്ലബ്ബിൻ്റെ ഏറ്റവും മോശം കണക്കാണിത്.
18 – #Juventus have dropped 18 points from winning position in Serie A this season: their negative record in the last nine campaigns in the competition. Distraction.#UdineseJuventus pic.twitter.com/ovRnZMxsWG
— OptaPaolo (@OptaPaolo) July 23, 2020
5 മത്സരങ്ങളിൽ ഒരേ ഒരു വിജയം!
സീരിAയിലെ കഴിഞ്ഞ 5 മത്സരങ്ങളിൽ യുവെൻ്റസിന് വിജയിക്കാൻ കഴിഞ്ഞത് ഒറ്റ മത്സരം മാത്രമാണ്. 2 മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ 2 മത്സരങ്ങൾ സമനിലയിൽ കുരുങ്ങി. സീരിAയിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ് യുവെൻ്റസ്. 3 റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ കിരീടം ഏതാണ്ട് അവർ ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ അടുത്ത മാസം പുനരാരംഭിക്കുന്ന ചാമ്പ്യൻസ് ലീഗിൽ ഈ പ്രകടനം തുടർന്നാൽ ടീം എവിടെയുമെത്തില്ല എന്ന ആശങ്ക ആരാധകർക്കുണ്ട്. യുവെൻ്റസിൻ്റെ കഴിഞ്ഞ 5 മത്സരങ്ങളുടെ ഫലം ഇങ്ങനെയാണ്:
- Ac Milan vs Juventus ( 4 -2) പരാജയം
- Juventus vs Atalanta (2 – 2) സമനില
- Sassuolo vs Juventus (3 – 3) സമനില
- Juventus vs Lazio (2 – 1) വിജയം
- Udinese vs Juventus (2 – 1) പരാജയം