ഞാനൊരു കണ്ണട വാങ്ങികൊടുക്കുന്നുണ്ട്:ഗോളടിക്കാത്ത ഡെമ്പലെയെ പരിഹസിച്ച് എംബപ്പേ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ ബാഴ്സലോണയോട് വിട പറഞ്ഞത്.പിഎസ്ജിയിലെക്കായിരുന്നു അദ്ദേഹം എത്തിയിരുന്നത്. എന്നാൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ഡെമ്പലെയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക.പിഎസ്ജിക്ക് വേണ്ടി ഇതുവരെ ഒരൊറ്റ ഗോൾ പോലും നേടാൻ ഡെമ്പലെക്ക് കഴിഞ്ഞിട്ടില്ല. 12 മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകൾ മാത്രമാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.

ഡെമ്പലെയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കിലിയൻ എംബപ്പേ. കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയൻ നേത്ര ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു.കിലിയൻ എംബപ്പേ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. തമാശ രൂപയാണ് അദ്ദേഹം ആ പരിപാടിക്കിടെ തന്റെ സഹതാരമായ ഒസ്മാൻ ഡെമ്പലെയെ ഒന്ന് പരിഹസിച്ചിട്ടുണ്ട്. ഇതുവരെ ലക്ഷ്യം കാണാത്ത എംബപ്പേക്ക് ഞാനൊരു കണ്ണട വാങ്ങി കൊടുക്കുന്നുണ്ട് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ആർക്കാണ് കണ്ണട കൊടുക്കുക?എന്റെ സുഹൃത്തായ ഡെമ്പലെക്ക് കണ്ണട നൽകാം.അത് അദ്ദേഹത്തെ ഗോൾ നേടാൻ സഹായിച്ചേക്കും ” ഇതായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്.

എംബപ്പേ പതിവുപോലെ തന്റെ മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും ഫ്രഞ്ച് ലീഗിൽ എംബപ്പേ നേടിയിട്ടുണ്ട്. ലീഗിലെ ടോപ്പ് സ്കോററും എംബപ്പേ തന്നെയാണ്. വരുന്ന മത്സരത്തിൽ പിഎസ്ജി മോന്റ്പെല്ലിയറിനെയാണ് നേരിടുക.വരുന്ന ശനിയാഴ്ച രാത്രിയാണ് ഈ മത്സരം. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *