ടെൻ ഹാഗിന്റെ കാര്യത്തിൽ ക്ഷമ കാണിക്കൂ, മികച്ച തുടക്കം ലഭിച്ചില്ലേ? ഗാരി നെവിലിന്റെ പിന്തുണ!
ഇന്നലെ കരബാവോ കപ്പിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു കൊണ്ട് പുറത്തായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതിനു മുൻപ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഇതേ സ്കോറിന് സിറ്റിയോട് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.
വളരെ മോശം തുടക്കം തന്നെയാണ് യുണൈറ്റഡിന് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്.എന്നാൽ ടെൻ ഹാഗിന് പിന്തുണ നൽകിക്കൊണ്ട് ഇതിഹാസതാരമായ ഗാരി നെവിൽ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.ടെൻ ഹാഗിന്റെ കാര്യത്തിൽ ക്ഷമ കാണിക്കൂ എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ഇദ്ദേഹത്തിന് കീഴിൽ നടത്താൻ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ടെന്നും ഗാരി നെവിൽ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴 Erik Ten Hag: “Everyone has to take responsibility, be accountable and co-operate. That’s the key word”. pic.twitter.com/b1AuINk58w
— Fabrizio Romano (@FabrizioRomano) November 1, 2023
“ടെൻ ഹാഗിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടേറിയ സമയമാണ്. ഇപ്പോഴത്തെ വിവാദങ്ങളിൽ നാം അദ്ദേഹത്തോട് ക്ഷമിക്കണം.അദ്ദേഹത്തിന്റെ കാര്യത്തിൽ നാം ക്ഷമ കാണിക്കേണ്ടതുണ്ട്.യുണൈറ്റഡിലെ കരിയറിൽ ഒരു മികച്ച സ്റ്റാർട്ട് തന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ടോപ് ഫോറിൽ ഇടം നേടാൻ കഴിഞ്ഞു,രണ്ടു ഫൈനലുകൾ കളിച്ചു,ഒരു കിരീടം നേടി,ഇതൊക്കെ അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ഈ സീസണിൽ ബുദ്ധിമുട്ടേറിയ തുടക്കമാണ് ലഭിച്ചിട്ടുള്ളത്.പക്ഷേ അദ്ദേഹത്തിന്റെ കാര്യത്തിൽ നാം ക്ഷമ കാണിക്കണം ” ഇതാണ് ഗാരി നെവിൽ പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 5 മത്സരങ്ങൾ ഇതിനോടകം തന്നെ യുണൈറ്റഡ് പരാജയപ്പെട്ടു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളും കരബാവോ കപ്പിൽ ഒരു മത്സരത്തിലും ഇപ്പോൾ പരാജയപ്പെട്ടു. ചുരുക്കത്തിൽ വൻ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ടെൻ ഹാഗ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.