ബാഴ്സയെ തകർത്ത് ബെല്ലിങ്ഹാം,സന്ദേശവുമായി ഏർലിംഗ് ഹാലന്റ്!
ഇന്നലെ നടന്ന ക്ലാസിക്കോ പോരാട്ടത്തിൽ ഒരു തകർപ്പൻ തിരിച്ചുവരവാണ് റയൽ മാഡ്രിഡ് നടത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി ജൂഡ് ബെല്ലിങ്ഹാം റയലിന്റെ ഹീറോയാവുകയായിരുന്നു. വിജയത്തോടുകൂടി ലീഗിലെ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗുണ്ടോഗൻ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് പുറകിൽ പോയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഒരു കിടിലൻ ലോങ് റേഞ്ച് ഗോൾ നേടിക്കൊണ്ട് ബെല്ലിങ്ഹാം റയലിനെ ഒപ്പമെക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്ന് ബെല്ലിങ്ഹാം ഗോൾ നേടുകയായിരുന്നു.ഈ ഗോളാണ് എൽക്ലാസിക്കോയിൽ റയലിന് ആവേശകരമായ വിജയം സമ്മാനിച്ചിട്ടുള്ളത്.
Erling Haaland's message to Jude Bellingham was short but sweet 😅
— GOAL News (@GoalNews) October 28, 2023
ഇതിന് പിന്നാലെ റയൽ മാഡ്രിഡ് സൂപ്പർ താരമായ ബെല്ലിങ്ഹാമിനെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് രംഗത്ത് വന്നിട്ടുണ്ട്.ബെല്ലിങ്ഹാമിന്റെ ലോങ്ങ് റേഞ്ച് ഗോളിന്റെ വീഡിയോയാണ് ഇദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിൽ പങ്കുവെച്ചിട്ടുള്ളത്.അൺറിയൽ അഥവാ യാഥാർത്ഥ്യങ്ങൾക്കും അപ്പുറമുള്ളത് എന്നാണ് ഇതിന്റെ ക്യാപ്ഷനായിക്കൊണ്ട് ഹാലന്റ് നൽകിയിട്ടുള്ളത്. തന്റെ മുൻ സഹതാരത്തിന്റെ ഫോമിൽ അത്ഭുതം പ്രകടിപ്പിക്കുകയാണ് ഹാലന്റ് ചെയ്തിട്ടുള്ളത്.
ബോറൂസിയയിൽ വെച്ച് കൊണ്ട് ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ഹാലന്റും ബെല്ലിങ്ഹാമും.ഏതായാലും അവിശ്വസനീയമായ ഒരു പ്രകടനമാണ് ഇപ്പോൾ ഈ സീസണിൽ മാഡ്രിഡിന് വേണ്ടി ഈ മധ്യനിര താരം പുറത്തെടുക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ സീസണിൽ പൂർത്തിയാക്കാൻ ബെല്ലിങ്ഹാമിന് സാധിച്ചിട്ടുണ്ട്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഇപ്പോൾ ബെല്ലിങ്ഹാം തന്നെയാണ്.