ക്രിസ്റ്റ്യാനോയുടെ എൽ ക്ലാസിക്കോയിലെ Calma..Calma സെലിബ്രേഷനാണ് ഐക്കോണിക്ക് മൊമെന്റെന്ന് ബെല്ലിങ്ഹാം!
നാളെ ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 7:45നാണ് ഈയൊരു മത്സരം നടക്കുക. ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് എൽ ക്ലാസ്സിക്കോ മത്സരം അരങ്ങേറുക. തന്റെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ബെല്ലിങ്ഹാം ഇപ്പോഴുള്ളത്.
നിലവിൽ തകർപ്പൻ ഫോമിലാണ് ബെല്ലിങ്ഹാം കളിച്ചുകൊണ്ടിരിക്കുന്നത്.ക്ലബ്ബിനുവേണ്ടി 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ഈ മധ്യനിര താരം നേടിക്കഴിഞ്ഞിട്ടുണ്ട്. ഏതായാലും എൽ ക്ലാസിക്കോ ചരിത്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൊമെന്റ് ഏതാണെന്ന് ബെല്ലിങ്ഹാം തുറന്നു പറഞ്ഞിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Calma Calma സെലിബ്രേഷനാണ് ഐകോണിക് മൊമെന്റ് എന്നാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Jude Bellingham is a Cristiano Ronaldo stan 🤍 pic.twitter.com/kvwCcMxAmy
— GOAL (@goal) October 26, 2023
” എനിക്ക് എപ്പോഴും സെലിബ്രേഷനുകൾ ഓർമ്മയുണ്ടാകും.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്യാമ്പ് നൗവിൽ വെച്ചു കൊണ്ട് കാമ കാമ സെലിബ്രേഷൻ നടത്തിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.അത് എന്റെ തലയിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അത് ഒരു ഐകോണിക് മൊമെന്റ് തന്നെയായിരുന്നു ” ഇതാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്.
2012 ഏപ്രിൽ മാസത്തിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിലായിരുന്നു റൊണാൾഡോ ആ സെലിബ്രേഷൻ നടത്തിയിരുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മത്സരത്തിൽ മൊറിഞ്ഞോയുടെ റയൽ മാഡ്രിഡ് വിജയിച്ചിരുന്നത്. സൂപ്പർ താരങ്ങളായ മെസ്സിയും റൊണാൾഡോയും ഇരു ക്ലബ്ബുകളും വിട്ടതോടെ എൽ ക്ലാസ്സിക്കോക്ക് ഇപ്പോൾ പഴയ പ്രൗഢി ലഭിക്കാറില്ല.