മെസ്സിയെക്കാൾ രസിപ്പിച്ചത് ക്രിസ്റ്റ്യാനോ:ഇരുവർക്കുമൊപ്പം കളിച്ച താരം പറയുന്നു.
ഫുട്ബോൾ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പവും ലയണൽ മെസ്സിക്കൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ച ഒരുപാട് താരങ്ങളുണ്ട്. ആ വിഭാഗത്തിൽപ്പെട്ട ഒരു താരമാണ് മിറലം പ്യാനിക്ക്.യുവന്റസിൽ വെച്ചു കൊണ്ടായിരുന്നു പ്യാനിക്ക് റൊണാൾഡോക്കൊപ്പം കളിച്ചിരുന്നത്. അതിനുശേഷം ബാഴ്സയിലേക്ക് വന്ന ഈ സൂപ്പർ താരം മെസ്സിക്കൊപ്പവും കളിച്ചു.
ഈ രണ്ടു താരങ്ങളെ കുറിച്ചും പ്യാനിക്ക് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ആരാണ് മികച്ചത് എന്ന് പറയുക വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് പ്യാനിക്ക് പറഞ്ഞിട്ടുള്ളത്. എന്നാൽ റൊണാൾഡോക്കൊപ്പമുള്ള സമയമായിരുന്നു താൻ കൂടുതൽ ആസ്വദിച്ചിരുന്നതെന്നും പ്യാനിക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo & Pjanic’s son before the game ❤️🩹
— CristianoXtra (@CristianoXtra_) October 17, 2023
pic.twitter.com/GbavvrELvY
” ഞാൻ റൊണാൾഡോയോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കുമായിരുന്നു.അദ്ദേഹത്തോടൊപ്പം എനിക്ക് ഒരുപാട് ഓർമ്മകൾ ഉണ്ട്.അദ്ദേഹം വളരെ മികച്ച ഒരു താരമാണ്. ഞാൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരം റൊണാൾഡോയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാൾ റൊണാൾഡോയാണ്.മെസ്സിയാണോ റൊണാൾഡോയാണോ ഏറ്റവും മികച്ചവൻ എന്ന് പറയുക ബുദ്ധിമുട്ടാണ്. പക്ഷേ രണ്ടുപേർക്കും ഒപ്പം കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.എന്നെ കൂടുതൽ രസിപ്പിച്ചത് മെസ്സിയെക്കാൾ റൊണാൾഡോ തന്നെയാണ് ” ഇതാണ് പ്യാനിക്ക് പറഞ്ഞിട്ടുള്ളത്.
കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തിയെങ്കിലും രണ്ടു താരങ്ങളും മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. റൊണാൾഡോ പോർച്ചുഗലിനു വേണ്ടിയും അൽ നസ്റിന് വേണ്ടിയും കിടിലൻ പ്രകടനമാണ് നടത്തുന്നത്. മെസ്സിയും തന്റെ ക്ലബ്ബിലും രാജ്യത്തിലും ഒരുപോലെ തിളങ്ങുന്നുണ്ട്.