നെയ്മറുടെ പരിക്ക് ഗുരുതരം, സർജറി ആവശ്യം, എത്രകാലം പുറത്തിരിക്കും?

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റിരുന്നു.ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനിടയിൽ ആയിരുന്നു നെയ്മർക്ക് പരിക്കേറ്റത്.കാൽമുട്ടിന് പരിക്കേറ്റ നെയ്മർ ജൂനിയർ കരഞ്ഞു കൊണ്ടായിരുന്നു കളം വിട്ടിരുന്നത്.

നെയ്മറുടെ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തേക്കു വന്നു കഴിഞ്ഞു.നെയ്മറുടെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തിന് സർജറി ഇപ്പോൾ ആവശ്യമാണ്. ഇത് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനും അൽ ഹിലാലുമൊക്കെ സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല നെയ്മർ ജൂനിയർ തന്നെ ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താൻ ഒരുപാട് കാലം പുറത്തിരിക്കേണ്ടി വരും എന്ന ഒരു സൂചന തന്നെയാണ് നെയ്മർ നൽകിയിട്ടുള്ളത്.

കൃത്യമായി എത്ര കാലം നെയ്മർ പുറത്തിരിക്കേണ്ടി വരും എന്നുള്ളത് ആരും സ്ഥിരീകരിച്ചിട്ടില്ല. സർജറിക്ക് ശേഷം മാത്രമേ അത് പറയാൻ സാധിക്കുകയുള്ളൂ. പക്ഷേ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ചുരുങ്ങിയത് ആറുമാസമെങ്കിലും നെയ്മർ പുറത്തിരിക്കേണ്ടി വരും.ഏറിപ്പോയാൽ 9 മാസം വരെ നെയ്മർ പുറത്തിരിക്കാൻ സാധ്യതയുണ്ട്. ഇത് ബ്രസീലിനെ സംബന്ധിച്ചിടത്തോളവും അൽ ഹിലാലിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഏൽപ്പിച്ച കാര്യമാണ്. നെയ്മറുടെ ആരാധകർക്ക് വലിയ നിരാശ പകരുന്ന ഒന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *