22 വർഷത്തിനു ശേഷമുള്ള ആദ്യ തോൽവി, ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രസീൽ പരിശീലകൻ!
ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന നാലാം മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഉറുഗ്വ ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡാർവിൻ നുനസാണ് ഉറുഗ്വക്ക് വേണ്ടി തിളങ്ങിയത്. അതേസമയം നെയ്മർ പരിക്കു മൂലം പുറത്തായത് ബ്രസീലിന് വലിയ തിരിച്ചടി ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ഉറുഗ്വയോട് ബ്രസീൽ 22 വർഷത്തിനുശേഷം ആദ്യമായി കൊണ്ടാണ് ഇപ്പോൾ പരാജയപ്പെടുന്നത്. മാത്രമല്ല വേൾഡ് കപ്പ് ക്വാളിഫയറിൽ 2015 നു ശേഷം ആദ്യമായി കൊണ്ടാണ് ബ്രസീൽ പരാജയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ തോൽവി ബ്രസീലിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഈ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഏറ്റെടുത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
▪️ Lose first World Cup qualifier since 2015
— B/R Football (@brfootball) October 18, 2023
▪️ Drop points in back-to-back matches
▪️ Neymar injured
Not the best international break for Brazil 😬 pic.twitter.com/N5m6GssdxZ
” മത്സരത്തിൽ മികച്ച രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഈ തോൽവിയുടെ ഉത്തരവാദി ഞാനാണ്.ഇതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. ഞങ്ങൾ ചെയ്യാൻ പാടില്ലായിരുന്ന രണ്ട് പിഴവുകൾ വരുത്തിവെച്ചു,അതിലൂടെയാണ് രണ്ടു ഗോളുകൾ വഴങ്ങിയത്.ഞങ്ങളുടെ ടീമിൽ കോഡിനേഷന്റെ അഭാവം നന്നായി ഉണ്ടായിരുന്നു. അത് മത്സരത്തെ ബാധിച്ചു. ഈ ടീമിനെ ബിൽഡ് ചെയ്തെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ” ഇതാണ് മത്സരശേഷം ഡിനിസ് പറഞ്ഞിട്ടുള്ളത്.
സമീപകാലത്തെ ഏറ്റവും മോശം നിലയിലൂടെയാണ് ബ്രസീൽ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു മത്സരം പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.കൊളംബിയ,അർജന്റീന എന്നിവരെയാണ് അടുത്ത മത്സരം നേരിടേണ്ടത്.ആ രണ്ട് എതിരാളികളും ബ്രസീലിന് കടുത്ത വെല്ലുവിളിയാകും എന്ന കാര്യത്തിൽ സംശയമില്ല.