സാഞ്ചോയെ സ്വന്തമാക്കാൻ ബാഴ്സലോണ, വെല്ലുവിളിയാകാൻ മറ്റൊരു ക്ലബ്ബ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോ ഇപ്പോൾ ടീമിൽ നിന്നും പുറത്താണ്. പരിശീലകനായ എറിക്ക് ടെൻ ഹാഗിനെ അദ്ദേഹം പരസ്യമായി വിമർശിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മാപ്പ് പറയാതെ ടീമിലേക്ക് എടുക്കില്ല എന്ന ഒരു നിലപാടിലാണ് ഇപ്പോൾ ടെൻ ഹാഗുള്ളത്. എന്നാൽ ഇതുവരെ മാപ്പ് പറയാൻ സാഞ്ചോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കാര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നത്.

അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡ് വിടാൻ സാഞ്ചോക്ക് പദ്ധതികളുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപക്ഷേ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ കൈവിട്ടേക്കും. താരത്തെ സ്വന്തമാക്കാൻ വേണ്ടി പ്രമുഖ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ രംഗത്ത് വന്നിട്ടുണ്ട്. സ്പാനിഷ് മാധ്യമമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ ഒരു താരത്തെയെങ്കിലും ഒഴിവാക്കിയാൽ മാത്രമേ സാഞ്ചോയെ കൊണ്ടുവരാൻ ബാഴ്സലോണക്ക് സാധിക്കുകയുള്ളൂ.അക്കാര്യത്തിലും അവർ ജാഗ്രത പുലർത്തുന്നുണ്ട്. അതേസമയം ബാഴ്സലോണക്ക് വെല്ലുവിളിയായി കൊണ്ട് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസുമുണ്ട്. അവർക്കും ഈ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്.ലോൺ അടിസ്ഥാനത്തിൽ എത്തിക്കാനാണ് ഈ രണ്ട് ക്ലബ്ബുകളും ഇപ്പോൾ താല്പര്യപ്പെടുന്നത്.

ഈ രണ്ട് ക്ലബ്ബുകളിലേക്കും എത്തണമെങ്കിൽ സാഞ്ചോ തന്റെ സാലറി കുറയ്ക്കേണ്ടി വരും. എന്തെന്നാൽ സാമ്പത്തികമായ പ്രശ്നങ്ങൾ ഈ രണ്ട് ക്ലബ്ബുകളെയും അലട്ടുന്നുണ്ട്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഇമ്പാക്ട് ഇതുവരെ ക്ലബ്ബിനകത്ത് ഉണ്ടാക്കാൻ സാഞ്ചോക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന ട്രാൻസ്ഫർ വിൻഡോകളിൽ ഇദ്ദേഹത്തെ സ്ഥിരമായി ഒഴിവാക്കാനും യുണൈറ്റഡ് ആലോചിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *