താരങ്ങളെല്ലാം പരിക്കിന്റെ പിടിയിൽ, അന്വേഷണം നടത്തുമെന്ന് യുണൈറ്റഡ് ഡയറക്ടർ!
ഈ സീസണിൽ വളരെ മോശം തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ നാല് തോൽവികൾ അവർ വഴങ്ങി കഴിഞ്ഞു.ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. പ്രീമിയർ ലീഗിൽ നിലവിൽ പത്താം സ്ഥാനത്തും ചാമ്പ്യൻസ് ലീഗിൽ അവസാന സ്ഥാനത്തുമാണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.
ഈ മോശം പ്രകടനത്തിന് കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കാവുന്നയിൽ പെട്ടതാണ് സൂപ്പർതാരങ്ങളുടെ പരിക്കുകൾ. പരിക്ക് കാരണം നിരവധി താരങ്ങളെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് ലഭ്യമല്ല.Luke Shaw, Lisandro Martinez, Tyrell Malacia, Aaron Wan-Bissaka, Amad Dialo, Kobbie Mainoo എന്നിവർ പരിക്ക് മൂലം ദീർഘകാലമായി പുറത്താണ്. മാത്രമല്ല വരാനെ,റെഗിലോൺ,മൌണ്ട് എന്നിവർക്ക് പരിക്കുകൾ മൂലം മത്സരങ്ങൾ നഷ്ടമായിട്ടുണ്ട്. ഏറ്റവും ഒടുവിൽ പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്നത് ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയെയാണ്.ഫസ്റ്റ് ടീമിലും സെക്കൻഡ് ടീമിലുമായി ആകെ 16 താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.
ℹ️ @Casemiro has suffered a knock while on international duty 👇#MUFC
— Manchester United (@ManUtd) October 14, 2023
അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജോൺ മുർട്ടോ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അതായത് എന്തുകൊണ്ടാണ് ഇത്രയധികം താരങ്ങൾക്ക് പരിക്കുകൾ വരുന്നത് എന്ന കാര്യത്തിൽ ക്ലബ്ബ് തന്നെ ഒരു അന്വേഷണം നടത്തും എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ഈ പരിക്കുകൾ വരുന്നത് തടയാൻ വേണ്ടിയുള്ള ഉചിതമായ നടപടികൾ ഭാവിയിൽ ക്ലബ്ബ് സ്വീകരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. പരിക്കുകൾ ഇപ്പോൾ യുണൈറ്റഡിന് വളരെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
ഏതായാലും ഒക്ടോബർ ഇരുപത്തിയൊന്നാം തീയതിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന ആ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. അവസാനമായി കളിച്ച മത്സരത്തിൽ ബ്രന്റ്ഫോർഡിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.മക്ടോമിനിയായിരുന്നു അന്ന് ക്ലബ്ബിന്റെ ഹീറോയായത്.